Flash News

മോദിക്കെതിരെ അസമില്‍ പ്രതിഷേധ തരംഗം; ഗോ ബാക്ക് വിളിയും കരിങ്കൊടി പ്രകടനവും

February 9, 2019 , .

GO-BACKപ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസമില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഗോബാക്ക് മോദി വിളിയും കരിങ്കൊടി പ്രകടനവും അസമിലെങ്ങും അലയടിക്കുന്നു. അസം ജനതയുടെ എതിര്‍പ്പിനെ മറികടന്ന് നടത്തിയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗുവാഹത്തിയിലെത്തിയതാണ് പ്രധാനമന്ത്രി. എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് പ്രധാനമന്ത്രിക്ക് നേരെ ‘നരേന്ദ്ര മോദി’, ‘ഗോ ബാക്ക് മോദി’ മുദ്രാ വാക്യവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയത്.

ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും ക്രിഷക് മുക്രി സംഗ്രമം സമിതിയും (കെ.എം.എസ്.എസ്) പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി ഉയര്‍ത്തുമെന്ന് അറിയിച്ചിരുന്നു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ഇന്ത്യയില്‍ നിശ്ചിത കാലം താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയുന്നതാണ് ബില്‍. 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. എന്നാല്‍ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള ആറ് വര്‍ഷം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് പൗരത്വം നല്‍കും. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഇത്.

നേരത്തെയും തമിഴ്‌നാട്ടിലെ മധുരൈ എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘ഗോ ബാക്ക് മോദി’ എന്ന ഹാഷ് ടാഗോടെയായിരുന്നു വിവിധ സംഘടനകള്‍ മോദിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചെന്നൈയിലും മോദിക്കുനേരെ സമാനമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് സമീപത്തായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തിക്കൊണ്ടാണ് ചെന്നൈയില്‍ പ്രതിഷേധം ഉയര്‍ന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top