Flash News

ജോയി ചെമ്മാച്ചേല്‍ ചിക്കാഗോയില്‍ അന്തരിച്ചു

February 9, 2019 , .

chemmachelചിക്കാഗോ : ചിക്കാഗോ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും നീണ്ടൂര്‍ ജെ എസ് ഫാം ഡയറക്റ്ററും ആയ നീണ്ടൂര്‍ പരേതരായ ലൂക്കോസ് അല്ലി ടീച്ചര്‍ ദമ്പതികളുടെ പുത്രനുമായ ജോയി ചെമ്മാച്ചേല്‍ (55) ചിക്കാഗോയില്‍ നിര്യാതനായി. സാമൂഹിക സാമുദായിക സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്നേഹിതരുടെ മുഴുവന്‍ പ്രിയപ്പെട്ട ജോയിച്ചന്‍ തികഞ്ഞ കാരുണ്യപ്രവര്‍ത്തിയുടെ ഉദാത്ത മാതൃകയായിരുന്നു.

ഭാര്യ ഷൈല കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗമാണ്.

മക്കള്‍ : ലൂക്കസ്, ജിയോ, അല്ലി, മെറി.

സഹോദരങ്ങള്‍: മോളി (ഷിക്കാഗോ), മത്തച്ചന്‍ (ഷിക്കാഗോ), ബേബിച്ചന്‍ (നീണ്ടൂര്‍), ലൈലമ്മ (ന്യൂജേഴ്സി), സണ്ണിച്ചന്‍ (ഷിക്കാഗോ), ലൈബി (ഷിക്കാഗോ), തമ്പിച്ചന്‍ (ഷിക്കാഗോ), ലൈന (ഫ്ളോറിഡ), പരേതനായ ഉപ്പച്ചന്‍.

ഷിക്കാഗോ കെ സി എസ് പ്രസിഡന്റ്, കെ സി സി എന്‍ എ വൈസ് പ്രെസിഡന്റ്, മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഫൊക്കാന നേതൃത്വം, വിവിധ മലയാളി സംഘടനാ നേതൃത്വം, സീരിയല്‍ സിനിമാ രംഗത്ത് സാന്നിധ്യം, ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് , സെന്റ് മേരിസ് ക്നാനായ പള്ളികളുടെ ട്രസ്റ്റി, റോമില്‍ നടന്ന ക്നാനായ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തികഞ്ഞ ദൈവ വിശ്വാസിയും, സഹായിയും ആയ ജോയിച്ചന്‍ കേരളത്തിലും, അമേരിക്കയിലും വിവിധ തരത്തിലുള്ള സഹായം മറ്റുള്ളവര്‍ക്കായി ചെയ്തിട്ടുണ്ട്. ജോയിച്ചന്റെ വിയോഗം ചിക്കാഗോ മലയാളി സമൂഹത്തെയും നീണ്ടൂര്‍ നിവാസികളെയും ദുഃഖത്തിലാഴുതിയിരിക്കുകയാണ്.

Live Broadcast of  Wake and Funeral Service will Available on Knanayavoice.com and KVTV.com
The following are the link of Live Streams
KVTV     –  KVTVLIVE CHANNEL
Twitter      – https://twitter.com/sajuk6

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top