Flash News

സീ ഫുഡ് ഫ്രൈഡ് റൈസ് (അടുക്കള)

February 10, 2019

sea-food-fried-rice

SERVES : 4
PREPARATION TIME: 25 മിനിറ്റ്
COOKING TIME: 40 മിനിറ്റ്

ആവശ്യമുള്ള ചേരുവകള്‍

• ബസുമതി അരി – 500 ഗ്രാംസ്
• വലിയ ഉള്ളി – 2
• മുട്ട – 5
• വെളുത്തുള്ളി – 6 അല്ലി
• സോയ സോസ് – 4 ടേബിള്‍ സ്പൂണ്‍
• സെലറി – 2
• കൂണ്‍ – 100 ഗ്രാംസ്
• ഗ്രീന്‍ കാപ്സികം – 1
• മുള്ളില്ലാത്ത മീന്‍ – 100 ഗ്രാംസ്
• ഞണ്ടിന്റെ മാംസം – 100 ഗ്രാംസ്
• വൃത്തിയാക്കിയ കൊഞ്ച് – 100 ഗ്രാംസ്
• കനം കുറച്ചു അരിഞ്ഞ ഉള്ളി – 2 ടേബിള്‍ സ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്
• എണ്ണ – 4

തയ്യാറാക്കുന്ന വിധം:

– അരി ഉപ്പ് ചേര്‍ത്ത് വേവിച്ചു മാറ്റി വെയ്ക്കുക.
– മുട്ട അടിച്ചെടുക്കുക.
– ത്രികോണാകൃതിയില്‍ കാപ്സികം അരിഞ്ഞെടുക്കുക.
– കനം കുറച്ചു ഉള്ളിയും വെളുത്തുള്ളിയും അരിയുക.
– ഒരു പാനിലേക്കു എണ്ണ ഒഴിച്ച് ചൂടാക്കുക.
– ഉള്ളി, വെളുത്തുള്ളി കാപ്സികം എന്നിവ നന്നായി മൊരിച്ചെടുക്കുക.
– കൂണ്‍ ചേര്‍ത്ത് ഇളക്കുക.
– അടിച്ചു വെച്ചിരിക്കുന്ന മുട്ട ഇതിലേക്ക് ചേര്‍ത്ത് മാറ്റി വെയ്ക്കുക.
– വേറൊരു പാന്‍ ചൂടാക്കി അതിലേക്കു 2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക .
– ഇതിലേക്ക് കൊഞ്ച് ചേര്‍ത്ത് വറുത്തെടുക്കുക.
– മീന്‍ കഷണങ്ങള്‍, ഞണ്ടിന്റെ മാംസം ഇവ കൂടി ഇതിലേക്കു ചേര്‍ക്കുക.
– സോയ സോസ്, ഉപ്പ്, സെലറി എന്നിവ കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.
– ഇതിലേക്ക് പാകമാക്കി വെച്ച ചോറ്, ഫ്രൈഡ് സീ ഫുഡ്, ഉള്ളി, മുട്ടയുടെ മിശ്രിതം എന്നിവ ചേര്‍ക്കുക.
– നന്നായി ഇളക്കുക.
– തീ അണച്ച ശേഷം ചൂടോടെ വിളമ്പാം.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

**************************************************************

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top