- Malayalam Daily News - http://www.malayalamdailynews.com -

റജി ചെറിയാന്‍ ഫോമാ മെംബര്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍; സണ്ണി എബ്രഹാം കോഓര്‍ഡിനേറ്റര്‍

FOMAA MRCഡാളസ്: ഫോമയിലെ അംഗസംഘടനകളുമായി നിരന്തരം സംവദിക്കാന്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഈ കമ്മിറ്റിയുടെ ചെയര്‍മാനായി സൗത്ത് ഈസ്റ്റ് റീജനില്‍ (അറ്റ്‌ലാന്റ) നിന്നുള്ള റജി ചെറിയാനും, കോഓര്‍ഡിനേറ്ററായി മിഡ്-അറ്റ്‌ലാന്റിക് റീജനില്‍ നിന്നുള്ള സണ്ണി എബ്രഹാമിനെയും തിരഞ്ഞെടുത്തു. ഫോമയില്‍ ഇവരെ പ്രത്യേകം പരിചയപ്പെടുതണ്ടതില്ല. ഫോമയുടെ തുടക്കം മുതല്‍, പ്രവര്‍ത്തങ്ങളുടെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നവരാണ് ഇരുവരും. സംഘടനാപാടവം മുഖമുദ്രയാക്കിയിട്ടുള്ള ഇവര്‍, ഫോമയുടെ എഴുപത്തഞ്ചോളം അസോസിയേഷനുകളുമായി ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കും.

റജി ചെറിയാന്‍ ഫോമയുടെ റീജനല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) സ്ഥാപകരില്‍ ഒരാളായ റജി ചെറിയാന്‍ ബാലജനസഖ്യത്തിലൂടെ സാംസ്‌കാരിക പ്രവര്‍ത്തനവും, കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ ഐസ് സി യിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനവും ആരംഭിച്ചു. 1990 ല്‍ അമേരിക്കയില്‍ എത്തി. പിന്നീട് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റ്‌ലാന്റ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളിലെ മെമ്പറായും, പ്രസിഡന്റായും പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ ‘അമ്മ’യുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.

അര നൂറ്റാണ്ടു മുന്‍പ് ബാലജനസഖ്യത്തിലൂടെ സംഘടനാ രംഗത്തേക്ക് കടന്നു വന്ന സണ്ണി എബ്രഹാം, പ്രമുഖ യുവജന പ്രസ്ഥാനങ്ങളിലും മുംബൈയിലെ മലയാളി സംഘടനകളിലും പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് 1975 ല്‍ അമേരിക്കയിലെത്തിയത്. ഫോമയുടെ രൂപീകരണത്തിനു മുന്‍പുണ്ടായിരുന്ന സംയുക്ത സംഘടനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പ്രഥമ ന്യൂയോര്‍ക്ക് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും, രണ്ടാമത്തെ കണ്‍വെന്‍ഷന്‍ ഫിലഡല്‍ഫിയയില്‍ നടന്നപ്പോള്‍ നേതൃത്വം നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പറായി പ്രവര്‍ത്തിക്കുന്ന സണ്ണി എബ്രഹാം 2014 ലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്റെ വിജയശില്‍പികളില്‍ ഒരാളാണ്.

ഫോമയുടെ ഈ കമ്മറ്റി, വളര്‍ന്നു കൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹത്തിനു പുത്തന്‍ ഉണര്‍വേകുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.

 

Like our page https://www.facebook.com/MalayalamDailyNews/ [1]and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

**************************************************************

 

[2] [3] [4] [5] [6]