Flash News

തങ്കമ്മ പണിക്കര്‍ ചിക്കാഗോയില്‍ നിര്യാതയായി

February 10, 2019 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

cha_thankammaചിക്കാഗോ: കുണ്ടറ തെക്കേപ്പുരയില്‍ പരേതനായ എന്‍ നൈനാന്‍ പണിക്കരുടെ സഹധര്‍മ്മിണി തങ്കമ്മ പണിക്കര്‍ (96) ചിക്കാഗോയില്‍ നിര്യാതയായി. പരേതയായ മറിയാമ്മ പണിക്കര്‍, രാജു പണിക്കേഴ്‌സണ്‍, തോമസ് പണിക്കര്‍, ജില്ലറ്റ് പണിക്കര്‍, ഗ്രേസ് തോമസ്, ജോണ്‍ പണിക്കര്‍, ജോര്‍ജ് പണിക്കര്‍, ഐസക്ക് പണിക്കര്‍ എന്നിവര്‍ മക്കളും, പരേതയായ ഏലിയാമ്മ പണിക്കേഴ്‌സണ്‍, ശാന്തി തോമസ് പണിക്കര്‍, മേരി ജില്ലറ്റ് പണിക്കര്‍, തോപ്പില്‍ തോമസ്, ഷേര്‍ളി ജോണ്‍ പണിക്കര്‍, മിനി ജോര്‍ജ് പണിക്കര്‍, വത്സാ ഐസക്ക് പണിക്കര്‍ എന്നിവര്‍ മരുമക്കളുമാണ്.

ഭൗതീകശരീരം ഫെബ്രുവരി 14 വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ വൈകിട്ട് 8.30 വരെ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. 905 കെന്റ് ഈവ് എല്‍മെസ്റ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലായിരിക്കും പൊതുദര്‍ശനം. തുടര്‍ന്നു ഫെബ്രുവരി 15-നു വെള്ളിയാഴ്ച രാവിലെ വി. കുര്‍ബാനയ്ക്കുശേഷം 6900 കാസ് അവന്യൂവിലുള്ള ക്ലാരിംഗ്ടണ്‍ ഹില്‍ സെമിത്തേരിയില്‍ സംസ്കരിക്കും.

ചെറുപ്പകാലം മുതല്‍ ശാസ്ത്രീയ സംഗീതത്തില്‍ അവഗാഹം നേടിയ തങ്കമ്മ പണിക്കര്‍ മികച്ച ഗായികയായിരുന്നു. 17 കൊച്ചുമക്കളും, 10 പേരക്കുട്ടികളുമുള്ള തങ്കമ്മ പണിക്കര്‍ ധന്യമായ ഒരു ജീവിതത്തിന്റെ ഉടമയാണ്. പുത്തൂര്‍ മുള്ളിക്കാട്ടില്‍ കുടുംബാംഗമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ്ജ് പണിക്കര്‍ (847) 401-7771

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top