Flash News

മൂന്നാര്‍ കൈയേറ്റം; അനധികൃത നിര്‍മാണം നടന്നത് എംഎല്‍എയുടെ സാന്നിധ്യത്തില്‍: സബ്കളക്ടര്‍ എജിക്ക് റിപ്പോര്‍ട്ട് കൈമാറി

February 11, 2019

newsrupt_2019-02_7fe469bb-dbd8-49b1-9b4a-cb49862d6cda_RENU_RAJദേവികുളം: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്ത് വനിതാ വ്യവസായ കേന്ദ്രത്തിന്റെ അനധികൃത നിര്‍മ്മാണം മൂന്നാര്‍ എം.എല്‍.എ എസ് രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണെന്ന റിപ്പോര്‍ട്ട് സബ്കളക്ടര്‍ രേണുരാജ് അഡ്വക്കേറ്റ് ജനറലിന് കൈമാറി. എജി പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി എം.എല്‍.എ തടസപ്പെടുത്തിയെങ്കിലും വ്യക്തിപരമായ അധിക്ഷേപത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

അധികൃതര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും പഞ്ചായത്ത് അനധികൃത നിര്‍മാണം തുടര്‍ന്നു. 2010ലെ കോടതി വിധിയുടെ ലംഘനമാണിത്. അതു കൊണ്ട് തന്നെ ഇതൊരു കോടതിയലക്ഷ്യ നടപടിയായി കാണണം. എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് അനധികൃത നിര്‍മാണം നടന്നതെന്നും നടപടിയെടുക്കാന്‍ ചെന്ന റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം എസ്.രാജേന്ദ്രന്‍ എംഎല്‍എ തന്നെ വ്യക്തിപരമായ അധിക്ഷേപിച്ച കാര്യം സബ്കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തിപരമായി അധിക്ഷേപിച്ച കാര്യം പറയുന്നുണ്ട്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മൂന്നാര്‍ പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സബ്കളക്ടര്‍ തടഞ്ഞിരുന്നു. മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിയ കെട്ടിട നിര്‍മ്മാണത്തിനാണ് റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ്കളക്ടറുടെ നടപടി. എന്നാല്‍ പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരുടെയും അനുമതിയില്ലെന്ന് പറഞ്ഞാണ് എംഎല്‍എ റവന്യൂവകുപ്പിന്റെ നടപടി തടയാന്‍ ശ്രമിച്ചത്.

സബ്കളക്ടര്‍ രേണുരാജിനെ ബുദ്ധിയില്ലാത്തവളെന്ന് വിളിച്ചും എംഎല്‍എ ആക്ഷേപിച്ചിരുന്നു. ഇതിനെതിരെ റവന്യുവകുപ്പും സിപിഐയും രംഗത്തുവന്നിരുന്നു. സിപിഐഎം എംഎല്‍എയോട് വിശദീകരണം തേടുമെന്നും പറഞ്ഞിരുന്നു.

റവന്യു വകുപ്പ് സബ്കളക്ടര്‍ക്ക് ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും രംഗത്തുവന്നിരുന്നു. ദേവീകുളം സബ്കളക്ടറുടെ നടപടി നിയമാനുസൃതമെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കോടതി വിധിയനുസരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എയ്ക്ക് തെറ്റ് പറ്റിയോ എന്ന കാര്യം അവര്‍ പരിശോധിക്കണമെന്നും മന്ത്രി പ്രതികരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top