Flash News

പത്ത് പൗണ്ടിനു വാങ്ങിയ ആ മോതിരം അപൂര്‍‌വ്വയിനം രത്നമാണെന്ന് അറിഞ്ഞത് 33 വര്‍ഷങ്ങള്‍ക്കു ശേഷം; മോതിരത്തിന്റെ ഇപ്പോഴത്തെ വില കേട്ട് ഉടമ ഞെട്ടി

February 11, 2019

LADY-WITH-DAIMONDലണ്ടന്‍: വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്ത് പൗണ്ടിനു വാങ്ങിയ മോതിരം അപൂര്‍‌വ്വയിനം രത്നമാണെന്ന് അറിഞ്ഞത് 33 വര്‍ഷങ്ങള്‍ക്കു ശേഷം. മോതിരത്തിന്റെ ഇപ്പോഴത്തെ വില കേട്ടപ്പോള്‍ ഞെട്ടിയത് ഉടമയും. 33 വര്‍ഷങ്ങള്‍ക്കു മുന്‍പ് 10 പൗണ്ട് നല്‍കി വാങ്ങിയ മോതിരത്തിനാണ് ഇപ്പോള്‍ വില 7,40,000 പൗണ്ട് (ഏകദേശം 6 കോടി 82 ലക്ഷം രൂപ) വിലയായത്. ലണ്ടന്‍ സ്വദേശിയായ ഡെബ്ര ഗൊദാര്‍ദ് ആണ് 33 വര്‍ഷങ്ങള്‍ക്കു മുന്‍പ് 10 പൗണ്ട് (925) രൂപ നല്‍കി മോതിരം വാങ്ങിയത് . 15 വര്‍ഷങ്ങളായി ഡെബ്ര ഈ മോതിരം അണിയാറുണ്ടായിരുന്നില്ല. 22 വയസുളളപ്പോള്‍ മോഹിച്ച് വിലപേശി വാങ്ങിയ മോതിരം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം 55ാം വയസിലാണ് വിലകൂടിയ വജ്രം ആണെന്ന് ഡെബ്ര തിരിച്ചറിയുന്നത്

ഡെബ്രയുടെ മാതാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്നാണ് ഈ മോതിരം വില്‍ക്കാന്‍ ഡെബ്ര തീരുമാനിച്ചത്. മോതിരം വിറ്റ് കുറച്ച് പണമുണ്ടാക്കി സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം കണ്ടെത്താനാകുമെന്ന് കരുതി ആയിരുന്നു ഒരു ജ്വല്ലറിയില്‍ എത്തിയത്. വര്‍ഷങ്ങള്‍ പഴക്കമുളള മോതിരമായതിനാലും ഇത്തരം മോതിരങ്ങള്‍ അപൂര്‍വ്വമായതിനാലും ഏതാനും ഡോളറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡെബ്ര. എന്നാല്‍ എന്നാല്‍ 25.27 കാരറ്റ് രത്‌നം പതിച്ച മോതിരമാണ് ഇതെന്ന് ജ്വല്ലറിയില്‍ വെച്ചാണ് തിരിച്ചറിഞ്ഞത്. 7,40,000 പൗണ്ട് (ഏകദേശം 6 കോടി 82 ലക്ഷം രൂപ) ആണ് മോതിരത്തിന് വിലയിട്ടത്.

താന്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു പോയെന്നും എന്റെ അമ്മ കൊളളയടിക്കപ്പെട്ടതിന് പിന്നാലെയാണ് ഇങ്ങനെയൊരു ഭാഗ്യം തന്നെ തേടി എത്തിയതെന്നും ദൈവം കരുതി വെച്ചതാണിതെന്നും ഡെബ്ര പറയുന്നു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top