Flash News

പ്രകൃതീ, പ്രണയിനീ ! (കവിത)

February 11, 2019 , ജയന്‍ വര്‍ഗീസ്

prakruthee pramayinee-1പ്രപഞ്ച മാനസ രംഗ വിതാനം,
പ്രസാദ മധുരം ചിന്താ സ്‌കലിതം,
പ്രകാശ നൂപുര ശിഞ്ജിത തരളം,
പ്രഭാതം, പ്രഭാതം !

പ്രഭാത ഗോപുര നട തുറന്നിറങ്ങും,
പ്രകൃതീ, വിശ്വ പ്രകൃതീ,
യുഗപദ നര്‍ത്തന പരിണാമങ്ങള്‍
ജെനി-മൃതി സംഗീതം !

നിന്റെ നിരാലസ മാദക ചലനം
എന്‍ മൃദു ചുംബന ലഹരികളില്‍,
വികാര പുളകിത ‘രവ’മായെന്നും
ഉണരുകയല്ലോ സ്വപ്‌നങ്ങള്‍ ?

നിന്റെ പയോധര നിര്‍ഗ്ഗള മുകുളം,
ചുണ്ടുകളില്‍ വന്നണയുമ്പോള്‍,
വികാര വില്വത്തിലയായ് ജന്മം
വീണടിയും നിന്‍ ചേവടിയില്‍ !!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top