Flash News

വ്യാജ അക്കൗണ്ടുകളില്‍ പിടിമുറുക്കി ട്വിറ്റര്‍; നരേന്ദ്ര മോദിയുടെ ഒരു ലക്ഷത്തോളം ഫോളോവേഴ്സിനെ നീക്കി; അക്കൗണ്ട് തുടങ്ങിയ ദിവസം പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചത് ഒന്നര ലക്ഷത്തോളം ഫോളോവേഴ്സിനെ

February 12, 2019

newsrupt_2019-02_f38bed26-8b29-414e-9e29-6dcb15cf3ea6_modi_n_priyanka_twittrതീവ്ര വലതുപക്ഷ വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുന്നുവെന്നാരോപിച്ച് ട്വിറ്ററിനെക്കുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ ബിജെപിക്ക് തിരിച്ചടിയായ മറ്റൊരു നീക്കവുമായി ട്വിറ്റര്‍. വ്യാജ അക്കൗണ്ടുകള്‍ നീക്കാനുള്ള ട്വിറ്റര്‍ തീരുമാനപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒരു ലക്ഷത്തോളം ഫോളോവേഴ്‌സ് കുറഞ്ഞതായി നഷ്ടാമായതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ജൂലൈയില്‍ ഇതേ നീക്കമുണ്ടായപ്പോള്‍ മൂന്ന് ലക്ഷം ഫോളോവേഴ്‌സിനെ മോഡിക്ക് നഷ്ടമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവാണ് മോഡി. മോഡിയെ കൂടാതെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്കും ഫോളോവേഴ്‌സില്‍ കുറവുണ്ടായിട്ടുണ്ട്.

അമിത് ഷായ്ക്ക് 16500 പേരുടെ കുറവും, കെജ്രിവാളിന് 40000 പേരുടെ കുറവുമുണ്ടായപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 9000 ഫോളോവേഴ്‌സിനെ നഷ്ടമായി. അതേ സമയം ഇന്നലെ ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ച പ്രിയങ്ക ഗാന്ധിക്ക് 1,36,000 ഫോളോവ്‌ഴ്‌സിനെയാണ് ഇതുവരെ ലഭിച്ചത്.

ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. തീവ്രവലതുപക്ഷ- ബിജെപി അക്കൗണ്ടുകളെ ട്വിറ്റര്‍ നിയന്ത്രിക്കുന്നെന്ന ആരോപണത്തില്‍ ട്വിറ്റര്‍ സിഇഒയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട പാര്‍ലമെന്ററി സമിതി അധ്യക്ഷനായ അനുരാഗ് ഠാക്കൂറിനും ഫോളോവേഴ്‌സില്‍ കുറവുണ്ടായിട്ടുണ്ട്.

പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി വ്യാജ അക്കൗണ്ടുകളെയും വ്യാജ വാര്‍ത്തകളെയും നിയന്ത്രിക്കാന്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ നടപടി സ്വീകരിച്ചു വരികെയാണ്.

വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നതില്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് ചില സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്മാരുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്വിറ്ററിനോട് പാര്‍ലമെന്ററി സമിതി ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top