Flash News

കാല്‍ തെറ്റി പാണ്ടയുടെ കൂട്ടിലേക്ക് വീണ എട്ടു വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി

February 12, 2019

PANDAകാല്‍ തെറ്റി പാണ്ടയുടെ കൂട്ടിലേക്ക് വീണ എട്ടു വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി. ചൈനയിലെ ചെങ്ഡുവിലാണ് സംഭവം. വംശനാശഭീഷണി നേരിടുന്ന പാണ്ടകളുടെ സുരക്ഷയ്ക്കും അതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കും പ്രജനനത്തിനുമുള്ള പാര്‍ക്കില്‍ വെച്ചാണ് സന്ദര്‍ശകയായെത്തിയ പെണ്‍കുട്ടിക്കാണ് അപകടം സംഭവിച്ചത്.

പാണ്ടകള്‍ കാണുന്ന രീതിയിലുള്ള സോഫ്റ്റ് സ്വഭാവക്കാരല്ലെന്നും പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കടുത്ത അപകടകാരിയായേക്കാമെന്നുള്ള മുന്നറിയിപ്പ് കൂടിന് മുന്നില്‍ കൊടുത്തിരുന്നെങ്കിലും പെണ്‍കുട്ടി കാല്‍തെന്നി വീഴുകയായിരുന്നു. രണ്ട് പാണ്ടകളാണ് ഈ സമയത്ത് കൂട്ടിലുണ്ടായിരുന്നത്.പെണ്‍കുട്ടി വീണയുടന്‍ പാണ്ടകള്‍ അടുത്ത് വന്നെങ്കിലും അക്രമിച്ചില്ല. ഇതിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സാഹസികമായി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top