Flash News

പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണം മുത്തശ്ശിയും അമ്മയും തുടങ്ങിയിടത്തുനിന്നു തന്നെ; മഹാരാഷ്ട്രയിലെ നന്ദര്‍ബാറുകാര്‍ക്ക് ആവേശം

February 12, 2019

newsrupt_2019-01_c9d51dc8-67fe-485c-bacc-adbc5958f8c5_priyanka_gandhi_apമഹാരാഷ്ട്രയിലെ ആദിവാസി മേഖലയായ നന്ദര്‍ബാറും ഗാന്ധി കുടുംബവും തമ്മിലുള്ള ഊഷ്മള ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്കാ ഗാന്ധി. ലോ ക്‌സഭ തെരഞ്ഞെടുപ്പ് ആയാലും നിയമസഭ തെരഞ്ഞെടുപ്പ് ആയാലും കോണ്‍ഗ്രസ് നന്ദര്‍ബാറില്‍ നിന്നാണ് പ്രചരണം ആരംഭിക്കാറുള്ളത്. ഇന്ദിരാ ഗാന്ധിയാണ് ഈ രീതി ആരംഭിച്ചത്. സോണിയാ ഗാന്ധി അത് പിന്തുടര്‍ന്നു. പ്രിയങ്ക ഗാന്ധിയും അത് തന്നെ ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണോദ്ഘാടനം നന്ദര്‍ബാറില്‍ നിന്ന് ആരംഭിക്കാന്‍ പ്രാദേശിക നേതൃത്വം ഉയര്‍ന്ന നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനോട് അനുഭാവപൂര്‍വ്വമായ നിലപാടാണ് പ്രിയങ്കയും കോണ്‍ഗ്രസ് നേതൃത്വം എടുത്തിട്ടുള്ളതെന്നാണ് വിവരങ്ങള്‍.

നന്ദര്‍ബാറില്‍ വലിയ റാലി സംഘടിപ്പിക്കുവാനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. റാലിയോടെ പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നത് കാണാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് നന്ദര്‍ബാറിലെ നേതൃത്വം പറയുന്നു.

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം പ്രിയങ്ക ഗാന്ധി വനടത്തുന്ന ആദ്യ ഉത്തര്‍പ്രദേശ് സന്ദര്‍ശനം ആരംഭിച്ചു. 30 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയോടെയാണ് പ്രിയങ്ക ഗാന്ധി തന്റെ സന്ദര്‍ശനം ആരംഭിച്ചത്. പ്രിയങ്കയോടൊപ്പം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഉണ്ട്.

വിമാനത്താവളത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്തേക്കാണ് പ്രിയങ്കയുടെ യാത്ര. പ്രിയങ്കയെ കാണാന്‍ വഴിനീളെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റുള്ളവരും പൂക്കളും ത്രിവര്‍ണ്ണ പതാകകളും കയ്യിലേന്തി നിന്നു.

വരുന്ന മൂന്ന് ദിവസങ്ങളില്‍ പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധി സംസാരിക്കും. ഒരു ദിവസം 13മണിക്കൂറോളം പ്രവര്‍ത്തകരെ കാണുന്നതിന് വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്.

നിര്‍ണായകമായ 40 ലോക്‌സഭ മണ്ഡലങ്ങളുടെ ചുമതലയുള്ളതിനാല്‍ യുപിയില്‍ തന്നെ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാകും വരും ദിവസങ്ങളില്‍ പ്രിയങ്കയുടെ ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പി ബിഎസ്പി സഖ്യം ഉണ്ടാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയായിരുന്നു പ്രിയങ്കയെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അഖിലേഷ് യാദവും മായാവതിയും ഒന്നിച്ച് തെരഞ്ഞെടുപ്പ് നേരിട്ടാല്‍ നേട്ടമുണ്ടാവുമെന്നാണ് വിവിധ തെരഞ്ഞെടുപ്പ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അവര്‍ക്കൊപ്പം സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് 80 സീറ്റുകളിലും ഒന്നിച്ചു മത്സരിക്കാനിറങ്ങുന്ന കോണ്‍ഗ്രസിന് വോട്ടു പിടിക്കാനുള്ള തന്ത്രങ്ങളിലൊന്നാണ് പ്രിയങ്ക.

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുപിയില്‍ ജയിച്ചത്. അന്ന് ആ മണ്ഡലങ്ങളില്‍ പ്രചരണത്തിനായി പ്രിയങ്ക എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയൊരു തെരഞ്ഞെടുപ്പ് ദൗത്യം പ്രിയങ്ക ഏറ്റെടുക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top