Flash News

അതിര്‍ത്തി മതില്‍ ചര്‍ച്ച എങ്ങുമെത്തിയില്ല; അമേരിക്ക വീണ്ടും ട്രഷറി സതംഭനത്തിലേക്ക്

February 12, 2019

TRUMPവാഷിംഗ്ടണ്‍: യു.എസ്. മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച വഴിമുട്ടിയതോടെ അമേരിക്ക വീണ്ടും ഭരണ സ്തംഭനത്തിലേക്ക്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തിന് തുക വകയിരുത്തുന്നതിലും തര്‍ക്കം തുടരുകയാണ്. 570 കോടി ഡോളറാണ് ട്രംപ് ആവശ്യപ്പെട്ടത്. 200 കോടി ഡോളറിന് താഴെ മാത്രമേ വകയിരുത്താനാകൂ എന്ന് ഡെമോക്രാറ്റുകളും വ്യക്തമാക്കി. ഇരു പക്ഷവും വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ ഭരണ സ്തംഭനത്തിലേക്ക് എത്തിയേക്കും.

അമേരിക്കയിലെ രേഖയില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലെ അഭിപ്രായ വ്യത്യാസങ്ങളാണ് ചര്‍ച്ച വഴിമുട്ടാന്‍ കാരണം. രാജ്യ വികസനത്തിന് സഹായിക്കുന്നവരെ ഒഴിവാക്കി, ക്രിമിനല്‍ റെക്കോഡുള്ളവരെ മാത്രം തടഞ്ഞു വയ്ക്കാമെന്ന ഡെമോക്രാറ്റുകളുടെ വാദം റിപ്പബ്ലിക്കുകള്‍ അംഗീകരിക്കുന്നില്ല. സര്‍ക്കാര്‍ മേഖലയിലെ 8 ലക്ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പ്രതിസന്ധി രൂക്ഷമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടയാണ് ട്രംപ് ഫണ്ടിംഗില്‍ ഒപ്പുവെച്ചത്. ഇതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ സുരക്ഷാ കരാര്‍ പാസാവാതിരുന്നതാല്‍ ഒപ്പുവയ്ക്കില്ലെന്ന മുന്‍ നിലപാട് ട്രംപ് സ്വീകരിക്കാനാണ് സാധ്യത.

ഒരു മാസത്തിലേറെ നീണ്ടു നിന്ന അമേരിക്കയിലെ ട്രഷറി സ്തംഭനം അവസാനിച്ചത് ജനുവരി 25നാണ്. അതു കഴിഞ്ഞ് രണ്ടു ആഴ്ച പിന്നിടുമ്പോഴാണ് അമേരിക്ക വീണ്ടും അതേ ഭീഷണി നേരിടുന്നത്. നേരത്തെ, കോണ്‍ഗ്രസില്‍ തുക പാസാകാതിരുന്നത് കാരണം ട്രംപ് ഫെഡറല്‍ ഫണ്ടിംഗ് കരാറില്‍ ഒപ്പു വെച്ചിരുന്നില്ല. ഇതുണ്ടാക്കിയതാകട്ടെ 35 ദിവസത്തെ ഭരണ സ്തംഭനവും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top