Flash News

റഫേല്‍ ഇടപാടിനു മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന്

February 12, 2019

zleztdigrb-1534064235നരേന്ദ്ര മോദി സര്‍ക്കാരിന്റെ റഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പാരീസില്‍ വെച്ച് നരേന്ദ്ര മോദി റഫേല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് റിലയന്‍സ് ഡിഫന്‍സ് കമ്പനി ഉടമ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലായ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്ലെ ഡ്രിയാന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഉപദേഷ്ടാക്കളുമായും പാരീസിലെ ഓഫീസില്‍ വെച്ച് അനില്‍ അംബാനി കൂടിക്കാഴ്ച നടത്തിയെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

2015 മാര്‍ച്ചില്‍ മോഡി റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതായി പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുന്‍പാണ് അനില്‍ അംബാനിയുടെ പാരീസ് ചര്‍ച്ചകള്‍ നടന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ജീന്‍ ക്ലൗഡ് മാലറ്റ്, വ്യവസായിക ഉപദേഷ്ടാവ് ക്രിസ്റ്റൊഫെ സാലാമോണ്‍, സാങ്കേതിക ഉപദേഷ്ടാവ് ജിയോഫെറി ബോക്വോറ്റ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

2015 ഏപ്രില്‍ 9ന് മോഡി പാരീസിലെത്തിയപ്പോള്‍ സംഘത്തില്‍ അനില്‍ അംബാനിയും ഒപ്പമുണ്ടായിരുന്നു. റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി അവിടെ വെച്ചാണ് മോഡി പ്രഖ്യാപിച്ചത്.

അനില്‍ അംബാനിയുമായുളള കൂടിക്കാഴ്ച്ച അതീവ രഹസ്യവും പെട്ടന്നുളളതുമായിരുന്നുവെന്ന് സാലാമോണ്‍ യൂറോപ്യന്‍ പ്രതിരോധ കമ്പനി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഡിയുടെ സന്ദര്‍ശനത്തില്‍ ധാരണാപത്രം ഒപ്പുവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എയര്‍ബസ് ഹെലികോപ്റ്ററുമായി വ്യവസായിക അടിസ്ഥാനത്തിലും പ്രതിരോധ ആവശ്യങ്ങള്‍ക്കും ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ താല്‍പര്യമുണ്ടെന്ന് അനില്‍ അംബാനി യോഗത്തില്‍ അറിയിച്ചിരുന്നു.

ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി അനില്‍ അംബാനി കൂടികാഴ്ച നടത്തിയ അതേ ആഴ്ചയിലാണ് റിലയന്‍സ് ഡിഫന്‍സ് നിലവില്‍ വന്നത്. 2015 മാര്‍ച്ച് 28 നായിരുന്നു ഇത്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ റഫേല്‍ കരാറിന് അംഗീകാരം നല്‍കിയത് 2015 മെയ് മാസത്തിലും. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനും ഡിഎസിയുടെ അംഗീകാരത്തിനും മുന്‍പ് മോഡി റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top