Flash News

നാന്‍ പെറ്റ മകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

February 12, 2019

ABHIMANYUകൊച്ചി:മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ കൊലക്കിരയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ചിത്രം നാന്‍ പെറ്റ മകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിക്കുന്നത് സജി പാലമേലാണ്.

മതതീവ്രവാദികളാല്‍ മഹാരാജാസ് കോളേജില്‍ രക്തസാക്ഷിത്വം വരിച്ച സഖാവ് അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് നാന്‍ പെറ്റ മകന്‍. ആലപ്പുഴ ജില്ലയിലെ പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന സജിയുടെ ആദ്യ സിനിമ ആറടി ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും 2016 കഎഎഗയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2017 ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

പ്രഗത്ഭരായ നിരവധി അഭിനേതാക്കളേയും മികച്ച സാങ്കേതിക വിദഗ്ദ്ധരേയും അണിനിരത്തി വിപുലമായ ക്യാന്‍വാസില്‍ സജി ഒരുക്കുന്ന സിനിമയാണ് നാന്‍ പെറ്റ മകന്‍.സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ നൊമ്പരമായ അഭിമന്യുവിന്റേയും അപാരമായ ഉള്‍ക്കരുത്തോടെ രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമണ്‍ ബ്രിട്ടോയുടേയും ജീവിതയാത്രകള്‍ പരാമര്‍ശിക്കുന്ന സിനിമ അവരുയര്‍ത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കാന്‍ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം.

അഭിമന്യുവിന്റെ ധീരസ്മരണയ്ക്കു മുന്നില് രക്താഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് നാന്‍ പെറ്റ മകന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഞാന്‍ പ്രകാശനം ചെയ്യുന്നുയെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ബാലതാരമായിരുന്ന മിനോണ്‍ ജോണ്‍ ആണ് അഭിമന്യുവായി വേഷം ഇടുന്നത്. ശ്രീനിവാസന്‍, സിദ്ധാര്‍ത്ഥ് ശിവ,മുത്തുമണി, സരയൂ, തുടങ്ങിയവരും വേഷങ്ങളിലെത്തുന്നു. മഹാരാജാസിലും വട്ടവടയിലുമായാണ് ചിത്രീകരണം നടന്നത്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്.

51699159_2310406188972411_1328445878712664064_n-1

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top