Flash News

ഇന്നത്തെ നക്ഷത്ര ഫലം (12 ഫെബ്രുവരി 2019)

February 12, 2019

Hamsa-Yogaഅശ്വതി: വാഹനം മാറ്റിവാങ്ങും. ഗൃഹനിർമാണത്തിന് വായ്പയ്ക്ക് അപേക്ഷ നല്‍കും. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ സ്വീകരിക്കും.

ഭരണി: ദീര്‍ഘകാലനിക്ഷേപത്തിനു പണം മുടക്കും. സദ്സംഭാഷണത്താല്‍ ഉദ്ദിഷ്ടകാ ര്യങ്ങള്‍ സാധിക്കും. പുതിയ ആശയങ്ങള്‍ ആവിര്‍ഭവിക്കും. കടം കൊടുക്കാനിടവരും.

കാര്‍ത്തിക: പുതിയ പദ്ധതികള്‍ രൂപരേഖ തയാറാകും. ശമ്പളവര്‍ദ്ധനവ് മുന്‍കാലപ്രാ ബല്യത്തോടുകൂടി ലഭിക്കും. ശുഭസൂചകങ്ങളായ പ്രവൃത്തികളില്‍ സജീവമായി പ്രവര്‍ത്തിക്കും.

രോഹിണി: തൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ അധിക്ഷേപങ്ങളില്‍ നിന്നും വിമുക്തനാകും. സംഘബലവും കുടുംബസൗഖ്യവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.

മകയിരം: പരിശ്രമങ്ങള്‍ വിജയിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

തിരുവാതിര: സല്‍കീര്‍ത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ഉത്സാഹവും കാര്യനിർവഹണശക്തിയും വർധിക്കും

പുണര്‍തം: മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. പ്രത്യേക ഈശ്വരപ്രാർഥനകള്‍ നടത്തും. മറന്നുകിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. പ്രവര്‍ത്തനക്ഷമത വർധിക്കും.

പൂയം: ശമ്പളം കുറഞ്ഞ ഉദ്യോഗം ലഭിക്കും. അധിക്ഷേപങ്ങള്‍ കേള്‍ക്കും. ജോലികൂ ടുതല്‍ വേണ്ടിവരും. തീരുമാനങ്ങള്‍ മാറ്റേണ്ടതായിവരും. വാക്കു തർക്കത്തിനു പോകരുത്.

ആയില്യം: അപകീര്‍ത്തിയുണ്ടാകും. മോഹനവാക്ദാനങ്ങളില്‍ ഇടപെടരുത്. അപൂർണ മായ പദ്ധതികള്‍ തിരസ്കരിക്കപ്പെടും. വാഹനം ഉപയോഗിക്കരുത്. ഗര്‍ഭിണികള്‍ സൂക്ഷിക്കണം.

മകം: മനോധർമം വിപരീതസാഹചര്യങ്ങളെ അതിജീവിക്കാൻ സഹായിക്കും. ഭൃത്യപ്രവൃത്തികള്‍ ഉപേക്ഷിച്ച് സ്വന്തമായി വ്യാപാരം തുടങ്ങാൻ തയാറാകും. പൂർവാ ർജിത സ്വത്ത് വരുന്നതലമുറയ്ക്ക് നൽകാന്‍ തയാറാകും.

പൂരം: ചികിത്സ ഫലിച്ചു തുടങ്ങും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. തൊഴില്‍ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും. ദാമ്പത്യസൗഖ്യം ഉണ്ടാ കും.

ഉത്രം: മാർഗതടസങ്ങളാല്‍ മനോവിഷമം തോന്നും. അനാവശ്യചിന്തകള്‍ ഉപേക്ഷിക്ക ണം. സഹപ്രവര്‍ത്തകരുടെ ശത്രുതാമനോഭാവം വർധിക്കും. അപ്രതീക്ഷിതമായി ഉദ്യോഗം നഷ്ടപ്പെടും.

അത്തം: ഭിന്നാഭിപ്രായങ്ങളാല്‍ ചര്‍ച്ചകള്‍ മാറ്റിവാങ്ങും. അന്ധമായി ആരെയും വിശ്വസി യ്ക്കരുത്. പൂർവികതറവാട്ടിലേക്ക് യാത്രപുറപ്പെടും. ദാമ്പത്യഐക്യം കുറയും.

ചിത്ര: ആത്മീയചിന്തകള്‍ വർധിക്കും. പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടും. സ്വസ്ഥതയും സമാധാനവും കാര്യനിർവഹണശക്തിയും വർധിക്കും. അസുഖങ്ങളാല്‍ അവധിയെടുക്കും.

ചോതി: ഉപരിപഠനത്തിനു ചേരും. അപര്യാപ്തതകള്‍ പരിഹരിക്കും. സുപ്രധാനങ്ങ ളായ കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാകും. ആരാധനാലയദര്‍ശനത്താല്‍ ആശ്വാസം തോന്നും.

വിശാഖം: ഭയഭക്തിബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. പാര്‍ശ്വഫ ലങ്ങളുള്ള ഔഷധങ്ങള്‍ ഉപേക്ഷിക്കും. സമചിത്തതയോടുകൂടിയ സമീപനം സ്വീകരിയ്ക്കും.

അനിഴം: മനസ്സാന്നിദ്ധ്യത്താല്‍ പ്രവര്‍ത്തനവിജയമുണ്ടാകും. വിമര്‍ശനങ്ങളെ അതിജീവിക്കും. സ്വയംഭരണാധികാരം ലഭിക്കും. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

തൃക്കേട്ട: അവധിയെടുത്ത് മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ഏകാഗ്രത വർധിക്കും. ബൃഹത്പദ്ധതികള്‍ ആസൂത്രണം ചെയ്യും. കീഴ്ജീവനക്കാരെ നിയമിക്കാൻ അനുമതി തേടും.

മൂലം: സമചിത്തതയോടുകൂടി പ്രവര്‍ത്തിക്കാൻ സന്നദ്ധനാകും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. തൊഴില്‍മേഖലകളോടുബന്ധപ്പെട്ട് ദൂരയാത്രവേണ്ടിവരും. പൂർവികസ്വ ത്ത് ലഭിക്കാൻ നിയമസഹായം തേടും.

പൂരാടം: സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കും. മഹദ് വ്യക്തികളെ പരിചയപ്പെടു വാനവസരമുണ്ടാകും. അവ്യക്തമായ പണമിടപാടില്‍ നിന്നു പിന്മാറണം. ചര്‍ച്ചകള്‍ക്ക് പ്രയോജനം കുറയും.

ഉത്രാടം: അത്യാവശ്യത്തിന് കടം വാങ്ങും. കഴിവിന്‍റെ പരമാവധി പ്രയോജനപ്പെടുത്തും. ക്രിയാത്മക നടപടികളില്‍ ആത്മാർഥമായി പ്രവര്‍ത്തിക്കും. കുടുംബത്തില്‍ സ്വസ്ഥത യും സമാധാനവും ഉണ്ടാകും.

തിരുവോണം: അനാവശ്യപരിഷ്കാരങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും. അത്യപൂർവമായ ദുഃസ്വപ്നം ആധിക്കു വഴിയൊരുക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. കഴിവുപ്രകടിപ്പിക്കാൻ സാധിക്കും.

അവിട്ടം: സമ്പന്നരുടെ നേതൃത്വത്തില്‍ പുതിയ വ്യാപാരം തുടങ്ങും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും.

ചതയം: സുവ്യക്തമായ നിലപാട് സ്വീകരിക്കും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജ യിക്കും. പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. മറ്റുള്ളവരുടെ വിഷ മാവസ്ഥകള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും.

പൂരോരുട്ടാതി: ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ ദൗത്യം ഏറ്റെടുക്കും. ആഗ്രഹങ്ങള്‍ സഫലമാകും. പ്രവര്‍ത്തനവിജയമുണ്ടാകും.

ഉത്രട്ടാതി: ദുഷ്പ്രചരണങ്ങള്‍ കേള്‍ക്കും. അസുഖത്തിന് പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും. പണമിടപാടില്‍ ശ്രദ്ധിക്കണം. വാഹന ഉപയോഗം അരുത്.

രേവതി: അമിതവ്യയം നിയന്ത്രിക്കണം. അസുഖങ്ങള്‍ക്ക് വിദഗ്ധചികിത്സതുടങ്ങും. സംഭവബഹുലമായ കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടതായിവരും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top