Flash News

ചിക്കാഗോ കലാക്ഷേത്ര കലോത്സവം

February 12, 2019 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_39960446ചിക്കാഗോ: കലാക്ഷേത്ര അഭിമാനപുരസരം സംഘടിപ്പിക്കുന്ന കലോത്സവത്തിന് 2019 മാര്‍ച്ച് 16-നു ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 വരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു അരങ്ങൊരുങ്ങുകയാണ്.

ചിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള കലാകാരന്മാര്‍ക്കും, കലാകാരികള്‍ക്കും മാറ്റുരയ്ക്കാനുള്ള ഒരു നല്ല മത്സര വേദിയാണ് കലാക്ഷേത്ര ഒരുക്കുന്നത്. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതോടൊപ്പം കലാപ്രതിഭ, കലാതിലകം പുരസ്കാരങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്.

മത്സരവിജയികള്‍ക്ക് കലാക്ഷേത്രയുടെ വിഷു- ഓണം ആഘോഷങ്ങളില്‍ സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുവാനുള്ള അവസരവും നല്കുന്നതാണ്. കലാമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 9 -നകം ചിക്കാഗോ കലാക്ഷേത്ര വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 630 917 3499, 248 703 4491, 331 452 2316, ഇമെയില്‍: kalolsavam@ chicagokalakshetra.com

www.chicagokalakshetra.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top