Flash News

മിസോ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ കേരളത്തില്‍ കൂടിക്കാഴ്ച നടത്തി

February 12, 2019 , ശ്രീകുമാര്‍ പി

20190212_154300കോഴിക്കോട്: മിസോറാം സ്വദേശികളായ കാലിക്കറ്റ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി ലാല്‍ മുവാന്‍സാംഗി, കാലിക്കറ്റ് മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ യെഹോവ റിംഗ്‌സ്വാള പച്ചൗ എന്നിവര്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ സന്ദര്‍ശിച്ചു. ഹൗസ് ബോട്ടിന്റെ മാതൃക നല്‍കി ഇരുവരെയും സ്വീകരിച്ച ഗവര്‍ണര്‍ കേരളത്തിലെ താമസത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും അന്വേഷിച്ചു. ഭാവി കാര്യങ്ങള്‍ക്ക് ആശംസകള്‍ നേരുകയും സാധ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

മിസോറാമിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെത്തി പഠിക്കുന്നതിന് ഇവരുടെ നേട്ടം പ്രചോദനമാകുമെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. കേരളത്തിലെ ജീവിതം സന്തോഷം പകരുന്നതാണെന്ന് ഇരുവരും പറഞ്ഞു. നഗരത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിക്കും. നിപ്പാ വൈറസ് ബാധയുണ്ടായപ്പോള്‍ നടത്തിയ സേവനങ്ങള്‍ വിശദീകരിച്ച അവര്‍ കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. മിസോറാമിലെ സംസ്‌കാരവും പാരമ്പര്യവും കേരളത്തില്‍ പ്രചരിപ്പിക്കുന്നതിന് പരിശ്രമിക്കണമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

20190212_15430620190212_160131


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top