Flash News

പതിന്നാലുകാരിയെ വനത്തിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു; മുന്‍ ഇമാം ഷഫീക്ക് അല്‍ ഖാസിമിക്കെതിരെ പോക്‌സോ കേസ്

February 12, 2019

emamപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തൊളിക്കോട് മുസ്ലിം പള്ളി പ്രസിഡണ്ട് നല്‍കിയ പരാതിയിലാണ് നടപടി. കാറില്‍ വനപ്രദേശത്തെത്തിച്ചാണ് 14 കാരിയെ പീഡിപ്പിക്കാന്‍ ഇമാം ശ്രമിച്ചത്. പെണ്‍കുട്ടി പരാതിപ്പെട്ടില്ലെന്ന പേരിലാണ് പൊലീസ് കേസെടുക്കാന്‍ താമസിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന 14കാരിയായ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോവുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ 14കാരിയെ ഖാസിമിയോടൊപ്പം കണ്ട തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. വാര്‍ത്ത പുറത്ത് വന്നതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും ഷെഫീക് അല്‍ ഖാസിമിയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അല്‍ഖാസിമി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പള്ളി കമ്മറ്റി പ്രസിഡന്റിന്റെ മൊഴി നിര്‍ണ്ണായകമാണ്. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ദുരൂഹത തോന്നി. ഇതിന് പിന്നാലെയാണ് ഇമാംസ് കൗണ്‍സിലും അച്ചടക്ക നടപടി സ്വീകരിച്ചത്.

സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നുമാണ് പ്രസ്തുത ജമാഅത്ത് പ്രസിഡന്റ് പിന്നീട് അറിയിച്ചത്. ഇതൊരു മാതൃകാപരമായ നടപടിയായിരുന്നു. ഖാസിമിയെ സംരക്ഷിക്കാന്‍ ഇമാംസ് കൗണ്‍സില്‍ പോലും ശ്രമിച്ചില്ല. പകരം കൃത്യമായ അന്വേഷണവും നടത്തി. കാര്യങ്ങള്‍ പുറം ലോകത്തോട് വിശദീകരിക്കുകയും ചെയ്തു. ഇതാണ് ഖാസിമിക്ക് വിനയായത്.

“ആ സ്ഥലം ആദ്യമായി എത്തുന്ന ഒരാള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണ്. ഇവിടെ നേരത്തെയും അദ്ദേഹം വന്ന് കാണണം. നടന്നത് എന്താണെന്ന് അറിയാന്‍ അവിടെ പോയിരുന്നു. പ്രദേശത്തുള്ളവരെ കണ്ട് സംസാരിച്ചു. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിന് താഴ്ഭാഗത്തുള്ള ഒരു കുട്ടിയാണ് വല്ലാത്തൊരു സംഭവം അവിടെ കണ്ടത്. തുടര്‍ന്ന് താഴെപോയി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു. ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് പറഞ്ഞു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു. ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. അവര്‍ തട്ടിക്കയറി, ഇത്രയും പ്രായമുള്ള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് പറഞ്ഞ്. തുടര്‍ന്ന് ആക്രോശത്തോടെ വണ്ടി എടുക്കുകയായിരുന്നു..” – ജമാഅത്ത് പ്രസിഡന്റ് കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയാണ്.

പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോമായിരുന്നു ധരിച്ചിരുന്നത്. സമീപ പ്രദേശത്തുളള ഒരു കുട്ടിയാണ് വിവരം തൊഴിലുറപ്പ് സ്ത്രീകളെ അറിയിച്ചത്. ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് പറയുകയായിരുന്നു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു. ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍ ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. ഇത്രയും പ്രായമുളള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് പറഞ്ഞ് സ്ത്രീകള്‍ ഉസ്താദിനെതിരെ തട്ടിക്കയറുകയും ചെയ്തു. ധൃതിയില്‍ വണ്ടി പുറകോട്ട് എടുത്തപ്പോള്‍ അവിടെയുണ്ടായിരുന്ന കുറ്റിയില്‍ തട്ടി കാറിന്റെ പുറകുവശം പൊട്ടിയതായി കണ്ടെത്തിയിരുന്നു. അവിടെയുളള യുവാക്കള്‍ വിതുരവരെ വണ്ടിയുടെ പിന്നാലെ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പോപ്പുലർ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായിരുന്നു ഷഫീഖ് അല്‍ ഖാസിമി. ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതോടെയാണ് പീഡനം പുറംലോകത്ത് എത്തിയത്. എന്തിന്റെ പേരിലാണ് ഖാസിമിയെ പുറത്താക്കുന്നതെന്ന് ഇമാം കൗണ്‍സിൽ വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ സോഷ്യല്‍ മീഡിയയിലടക്കം ഖാസിമിക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുള്ളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടിയെന്ന് പിന്നീട് വ്യക്തമായി. തിരുവനന്തപുരത്തെ പ്രധാന മുസ്ലിം പള്ളിയിലെ ചീഫ് ഇമാമായിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ തല്‍സ്ഥാനത്ത് നിന്നും ആരോപണം ഉയർന്നപ്പോള്‍ തന്നെ നീക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top