Flash News

ആരാധന മൂത്ത് മൈക്കിള്‍ ജാക്സന്റെ രൂപ സാദൃശ്യം നേടാന്‍ യുവാവ് ചിലവാക്കിയത് മൂന്നു ലക്ഷം ഡോളര്‍ !!

February 12, 2019

78760-mainതന്റെ ആരാധനാമൂര്‍ത്തിയായ പോപ് ഗായകന്‍ മൈക്കിള്‍ ജാക്സനെപ്പോലെയാകാന്‍ യുവാവ് ചിലവാക്കിയത് മൂന്നു ലക്ഷത്തോളം ഡോളര്‍ (ഏകദേശം രണ്ടു കോടിയിലധികം രൂപ)!! അമേരിക്കന്‍ പോപ്‌ ഗായകനായ അന്തരിച്ച മൈക്കള്‍ ജാക്സന്‍റെ കടുത്ത ആരാധകനായ അര്‍ജന്‍റീന സ്വദേശി ലിയോ ബ്ലാങ്കോയാണ് കോടികള്‍ ചിലവാക്കി ശസ്ത്രക്രിയ ചെയ്തത്.

മൈക്കിൾ ജാക്സന്‍റെ കടുത്ത ആരാധകനായി മാറിയ ഈ യുവാവ് 11 ശസ്ത്രക്രിയയ്ക്ക് പുറമേ നിരവധി സൗന്ദര്യവർദ്ധക നടപടി ക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. മൈക്കിൾ ജാക്സന്‍റെ ഏകദേശ രൂപം സ്വന്തമാക്കിയ ഈ ഇരുപത്തിരണ്ടുകാരന്‍ പൂര്‍ണ രൂപമെത്താന്‍ ഇനിയും ശസ്ത്രക്രിയയ്ക്ക് തയാറാണ്.

രണ്ട് ഓടോപ്ലാസ്റ്റി സര്‍ജറി, മൂന്നു ലിപോസക്ഷന്‍ സര്‍ജറി, നാല് റൈനോപ്ലാസ്റ്റി സര്‍ജറി എന്നിവയ്ക്ക് പുറമേ രണ്ട് ഹ്യലുറോനിക് ആസിഡ്- ബോടോക്സ് പ്രയോഗങ്ങള്‍ എന്നിവയും ലിയോ ഇതുവരെ നടത്തി.

15 വയസ്സില്‍ തുടങ്ങിയ ഈ മാറ്റം അടുത്തിടെ നടത്തിയ ‘മന്‍ഡിബുലര്‍ കോണ്‍ടറിംഗ്’ എന്ന ശസ്ത്രക്രിയ വരെ എത്തി നില്‍കുകയാണ്‌.

മനസ് നിറയെ മൈക്കിള്‍ ജാക്ക്സണെ കൊണ്ടു നടക്കുന്ന ഈ ചെറുപ്പക്കാരന്‍ ശരീരം കൊണ്ടും അദ്ദേഹത്തെപ്പോലെയാകാന്‍ ആഗ്രഹിക്കുകയാണ്. മകന്‍റെ ആഗ്രഹത്തിന് ഒപ്പമാണെങ്കിലും അവന്‍റെ ആരോഗ്യ കാര്യത്തില്‍ ഭയമുണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top