Flash News

കെസിആര്‍എം നോര്‍ത്ത് അമേരിയ്ക്കക്ക് ഗവണ്മെന്റ് അംഗീകാരം

February 12, 2019

Chacko Kalarikal2017 സെപ്തംബര്‍ 30-ന് ഷിക്കാഗോയില്‍ സംഘടിപ്പിച്ച യോഗത്തില്‍ വെച്ച് Kerala Catholic Church Reformation Movement North America (KCRMNA) എന്ന പേരില്‍ ഒരു പുതിയ സംഘടന രൂപീകരിക്കുകയും അതിന്റെ അനുദിന നടത്തിപ്പിലേക്കായി ഡിട്രോയിറ്റില്‍ നിന്നുള്ള ചാക്കോ കളരിക്കലിനെ General Coordinator ആയി തെരെഞ്ഞെടുക്കുകയും ചെയ്‌തു. ആ യോഗത്തില്‍ പ്രധാനമായി നാല് നിര്‍ദേശങ്ങള്‍ ഉണ്ടായി: പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന KCRM-മായി സഹകരിച്ച് പ്രവര്‍ത്തിക്കുക; KCRM പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയെ സാമ്പത്തികമായി സഹായിക്കുക; Regional Coordinators-നെ കണ്ടുപിടിച്ച് സഹകരിപ്പിക്കുക; മാസം തോറും ടെലികോണ്‍ഫെറന്‍സ് സംഘടിപ്പിച്ച്‌ പൊതുജനത്തെ സഭാകാര്യങ്ങളില്‍ ബോധവല്‍ക്കരിക്കുക.

KCRM-പാലാ പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയെ സാമ്പത്തികമായി KCRMNA കഴിയുന്ന സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. സത്യജ്വാലയുടെ നിലനില്പിന് കൂടുതല്‍ സാമ്പത്തിക സഹായം ചെയ്യേണ്ടിയിരിക്കുന്നു. വിവിധ സിറ്റികളില്‍ നിന്നായി 15 റീജിയണല്‍ കോഓര്‍ഡിനേറ്റര്‍മാര്‍ KCRMNA-യ്ക്ക് നിലവില്‍ ഉണ്ട്. പ്രശസ്‌ത വ്യക്തികള്‍ വിഷയം അവതരിപ്പിച്ചുകൊണ്ടുള്ള 13 ടെലികോണ്‍ഫെറന്‍സുകള്‍ ഇതിനോടകം സംഘടിപ്പിച്ചുകഴിഞ്ഞു. ശരാശരി അറുപതോളം ആള്‍ക്കാര്‍ ആ ടെലികോൺഫെറൻസുകളിൽ സംബന്ധിക്കുന്നുണ്ട്. അത് സംഘടനയെ സംബന്ധിച്ചിടത്തോളം അഭിമാനകരം തന്നെ. എല്ലാ ടെലികോണ്‍ഫെറൻസുകളുടെയും മോഡറേറ്റര്‍ ഹ്യൂസ്റ്റണില്‍ നിന്നുള്ള എ.സി. ജോര്‍ജ് ആയിരുന്നു. തന്റെ ചുമതല ഏറ്റവും ഭംഗിയായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന് സംഘടന നന്ദി രേഖപ്പെടുത്തുന്നു.

ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ചവരുടെ അഭിപ്രായപ്രകാരം മെത്രാന്മാര്‍ക്കും കേരള മുഖ്യമന്ത്രിക്കും മെമ്മോറാണ്ടങ്ങളും കത്തുകളും സംഘടനയുടെ പേരില്‍ അയക്കുകയുണ്ടായി. പല പ്രസ്താവനകളും സംഘടനയുടെ പേരില്‍ ഇറക്കിയിട്ടുണ്ട്. കൂടാതെ, ടെലികോണ്‍ഫറന്‍സുകളുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അയക്കുകയും അത് സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വിവാദ വിഷയങ്ങളില്‍ ദൈവജനത്തെ ബോധവല്‍ക്കരിക്കുന്നതിനുള്ള ഉപാധിയായിട്ടാണ് ടെലികോണ്‍ഫെറന്‍സിനെയും അതിന്റെ റിപ്പോര്‍ട്ടിനെയും ജനസമക്ഷം സമര്‍പ്പിച്ചത്.

അടുത്ത കാലത്ത് കേരള കത്തോലിക്കാ സഭാ മേലധികാരികള്‍ നടത്തിയ അക്രൈസ്‌തവവും അധാര്‍മികവും നീതിരഹിതവുമായ പല നടപടികള്‍ക്കുമെതിരെ കേരളത്തിലെ നമ്മുടെ സഹോദരരും സോഷ്യല്‍ മീഡിയായും വളരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. നീതിക്കുവേണ്ടി പോരാടിയവരോടൊപ്പം KCRMNA നിലയുറപ്പിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കുകയുമുണ്ടായി.

KCRMNA-യ്ക്ക് ഒരു BY-LAWS ഉണ്ടാക്കി ആ BY-LAWS പ്രകാരം അഞ്ച് അംഗങ്ങളുള്ള (President, Vice-President, Secretary. Joint Secretary, and Treasurer) Board ആയിരിക്കും സംഘടനയെ നയിക്കുന്നത്. അതിനെ അംഗീകരിച്ചുകൊണ്ട് നവംബര്‍ 13, 2018-ന് Florida State non-profit Organization ആയി സംഘടനയെ രജിസ്റ്റര്‍ ചെയ്തു. IRS-ന്റെ Employer Identification Number കിട്ടിയിട്ടുണ്ട്. കൂടാതെ Bank of America-യില്‍ KCRMNA-യ്ക്കായി അക്കൗണ്ട് തുടങ്ങുകയും ചെയ്തു. അതിന്റെ വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

Bank of America
5504 South Flamingo Road
Cooper City, FL 33330
Account നമ്പര്‍: 898096737120
Routing നമ്പര്‍: 026009593

ഇപ്പോള്‍ അക്കൗണ്ട് മാനേജ് ചെയ്യുന്നത് ജോര്‍ജ് നെടുവേലില്‍ ആണ്. സംഭാവനകള്‍ ചെക്കായി അയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയുള്ള വിവരങ്ങള്‍:

Pay to the order of: KCRMNA.
അയക്കേണ്ട വിലാസം: Mr. George Neduvelil, 3981 NW 88 Terrace, Cooper City, FL 33024. Mobile number: 646-467-0445
Email ID: george.neduvelil@gmail.com

സംഘടനയുടെ BOARD of DIRECTORS സ്ഥാനത്തേക്ക് വൊളണ്ടീയര്‍മാരായി സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ചാക്കോ കളരിക്കലുമായി ബന്ധപ്പെടണമെന്ന് താത്പര്യപ്പെടുന്നു (586-601-5195). ഈ സംഘടന non-profit ആയി രജിസ്റ്റര്‍ ചെയ്യാൻ വേണ്ടി മുന്‍കൈയ്യെടുത്ത് വേണ്ടതെല്ലാം ചെയ്‌ത ജോര്‍ജ് നെടുവേലിലിന് സംഘടനയുടെ പേരില്‍ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

2019 ആഗസ്റ്റ് 10 ശനിയാഴ്ച ഷിക്കാഗോയില്‍ വെച്ച് ഒരു ഏകദിന സെമിനാര്‍ KCRMNA സംഘടിപ്പിക്കുന്നതും അതിനോടനുബന്ധിച്ച് ഒരു സുവനീര്‍ (Souvenir) പ്രസിദ്ധീകരിക്കുന്നതുമാണ്. സെമിനാറിനെയും സുവനീറിനെയും സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങൾ സമയോചിതമായി അറിയിക്കുന്നതുമാണ്.

ചാക്കോ കളരിക്കല്‍
ജനറല്‍ കോഓര്‍ഡിനേറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top