Flash News

പതിന്നാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മുന്‍ ഇമാം ഷഫീക്ക് അല്‍ ഖാസിമി ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

February 13, 2019

newsrupt_2019-02_b73cbc7e-b4b5-41a1-b4c2-d4550b397ea4_Hafiz_Shafeek_Al_Qasimiപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് ഷഫീഖ് ഒളിവില്‍ പോയതായി പോലീസ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കാനും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഷഫീക് അല്‍ ഖാസിമിയുടെ ജന്മനാടായ ഈരാറ്റുപേട്ടയില്‍ പൊലീസ് അന്വേഷണം നടത്തി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലും പൊലീസ് പരിശോധന നടത്തി. കീഴടങ്ങണമെന്ന് അഭിഭാഷകന്‍ വഴി പൊലീസ് ഇമാമിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതായി സൂചനകള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുമായി സംസാരിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ബന്ധുക്കളോ പളളി കമ്മറ്റിയോ ഇക്കാര്യത്തില്‍ ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും പൊലീസ് പറയുന്നു.

പോപ്പുലര്‍ ഫണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിക്കെതിരെ വിതുര പൊലീസാണ് പോക്‌സോ ചുമത്തി കേസെടുത്തത്.

തൊളിക്കോട് ജുമാ മസ്ജിദിലെ ഇമാം ആയിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ സംഭവത്തെ തുടര്‍ന്ന് പളളിക്കമ്മിറ്റി പുറത്താക്കിയിരുന്നു. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്. ഇമാംസ് കൗണ്‍സില്‍ നിന്നും ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ദുരൂഹത തോന്നി. ഇതിന് പിന്നാലെയാണ് ഇമാംസ് കൗണ്‍സില്‍ അടക്കം അച്ചടക്ക നടപടി സ്വീകരിച്ചത്.

യുവതയുടെ പ്രണയം, നരകത്തിലെ നാരികള്‍, വഴിതെറ്റുന്ന യുവത, എന്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായി, പൊന്നുമോളെ മാപ്പ് ആസിഫയെക്കുറിച്ച് എന്നിങ്ങനെയുളള ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. യുവാക്കള്‍ക്കും യുവതികള്‍ക്കുമുളള സദാചാരമൂല്യങ്ങളാണ് മതപ്രഭാഷണത്തിലൂടെ ഇദ്ദേഹം നല്‍കിയിരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top