Flash News

ഫാ. മാത്യു ആശാരിപറമ്പില്‍ നയിക്കുന്ന ആന്തരീക സൗഖ്യ ധ്യാനം സോമര്‍സെറ്റില്‍

February 13, 2019 , സെബാസ്റ്റ്യന്‍ ആന്റണി

Fr.Mathew Asariparambil

“എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്നും യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളത് എല്ലാം നല്‍കും” (ഫിലി. 4/19).

ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വലിയ നോമ്പിനൊരുക്കമായുള്ള ഈ വര്‍ഷത്തെ ധ്യാനം ഏപ്രില്‍ 4, 5, 6, 7 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി, ഞായര്‍) നടത്തുന്നു.

പ്രമുഖ ദൈവ വചന പ്രഘോഷകനും, ധ്യാനഗുരുവുമായ റവ. ഫാ. മാത്യു ആശാരിപറമ്പില്‍ വചന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. തലശ്ശേരി അതിരൂപതയുടെ പരിയാരത്തുള്ള ‘മദര്‍ ഹോം’ ധ്യാനകേന്ദ്രം ഡയറക്ടറാണ് ഫാ. മാത്യു ആശാരിപറമ്പില്‍.

കാല്‍ നൂറ്റാണ്ടുകളായി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വൈദീകര്‍ക്കും, സന്യസ്തര്‍ക്കും, അത്മായര്‍ക്കും ദൈവവചന ശുശ്രൂഷയിലൂടെ അനേകായിരങ്ങളെ ദൈവാനുഭവങ്ങളിലേക്ക് നയിക്കുവാന്‍ പിതാവായ ദൈവം മാത്യു അച്ചനിലൂടെ പ്രവര്‍ത്തിക്കുകയുണ്ടായി.

ആത്മാഭിഷേകത്തിനും, ആന്തരീക സൗഖ്യത്തിനും, രോഗശാന്തിയ്ക്കും ഈ നോമ്പുകാലത്തില്‍ ദൈവം നമുക്കായി നല്‍കുന്ന കാരുണ്യം അനുഭവിച്ചറിയുവാനുള്ള ഈ ധ്യാനം ഏപ്രില്‍ 4,5 ദിവസങ്ങളില്‍ (വ്യാഴം, വെള്ളി) വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 വരേയും, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരേയുമാണ്.

ഈ ദിവസങ്ങളില്‍ വി. കുര്‍ബാന, ആരാധന, കുമ്പസാരം, ഭക്തിസാന്ദ്രമായ ഗാനശുശ്രൂഷ എന്നിവയും കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും.

വലിയ നോമ്പിന്­ ഒരുക്കമായി നടത്തപ്പെടുന്ന ആന്തരീക സൗഖ്യ ധ്യാനത്തില്‍ ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത്­ വിശ്വാസത്തിന്റെ ആഴങ്ങളില്‍ വളരുവാനും, ആത്മീയ ഉണര്‍വ്വ് നേടുവാനും എല്ലാ കുടുംബാംഗങ്ങളെയും സ്നേഹപൂര്‍‌വ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) 732 7626744, സെബാസ്റ്റ്യന്‍ ആൻ്റണി (ട്രസ്റ്റി) 732 690 3934, ടോണി മാങ്ങന്‍ (ട്രസ്റ്റി) 347 721 8076, മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) 908 400 2492.

വെബ്: https://stthomassyronj.org

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top