Flash News

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രാവകധ്വനി റവ.ഫാ.ഡോ. ഒ. തോമസ് ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകന്‍

February 13, 2019 , ജോയിച്ചന്‍ പുതുക്കുളം

malankara_picചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ഹില്‍ട്ടണ്‍ ചിക്കാഗോ ഓക് ബ്രൂക്ക് സ്യൂട്ട്‌സ് ആന്‍ഡ് ഡറി ലെയിന്‍ കോണ്‍ഫറന്‍സ് സെന്ററില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകനായി ഫാ. ഡോ. ഒ. തോമസ് എത്തുന്നു.

ദൈവശാസ്ത്രത്തിലും മനശാസ്ത്രത്തിലും കൗണ്‍സിലിംഗിലും അഗാധമായ ഗവേഷണ പഠനം നടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കിയതിലും ഉപരിയായി പ്രശ്‌നസങ്കീര്‍ണമായ ജീവിതത്തെ അഭിമുഖീകരിക്കുന്ന ആധുനിക മനുഷ്യന് സാന്ത്വനമേകുവാന്‍ ഒരുത്തമ വഴികാട്ടിയായി പാസ്റ്ററല്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഭാഗ്യസ്മരണാര്‍ഹനായ കാലംചെയ്ത ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രിയ ശിഷ്യനെന്ന നിലയില്‍ ശക്തിയേറിയതും ദര്‍ശനമേന്മയോടുമുള്ള ദൈവനിയോഗം ഏറ്റെടുത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ പിതാവാണ് ഇദ്ദേഹം. വൈദീകരാകുവാനുള്ള വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന ഒരു ഉത്തമ അധ്യാപകനെന്ന നിലയില്‍ ക്രൈസ്തവ ലോകത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ബഹുമാനപ്പെട്ട അച്ചന്‍.

നിരവധി ഗ്രന്ഥങ്ങളും ഈടുറ്റ ലേഖനങ്ങളും സാമൂഹ്യ പ്രതിബദ്ധതയോടെ രചിച്ച അച്ചന്‍ തിരുവചന പ്രഘോഷണ രംഗത്ത് പ്രഭാഷണത്തില്‍ സന്ദേശംകൊണ്ടും ചലനാത്മകതകൊണ്ടും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍കൊണ്ടും ശ്രദ്ധേയനാണ്.

മലങ്കര സഭയുടെ വൈദീക ട്രസ്റ്റി എന്ന നിലയില്‍ സഭയ്ക്ക് നൂതനമായ പ്രവര്‍ത്തനശൈലിയും ദിശാബോധവും നല്‍കിയ വ്യക്തിയാണ് ബഹുമാനപ്പെട്ട അച്ചന്‍. അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും വിജ്ഞാനപ്രദങ്ങളായ പ്രസംഗങ്ങളും നേരിട്ട് കേള്‍ക്കുന്നതിന് ഫാമിലി കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നവര്‍ക്ക് അവസരം ലഭിക്കുമെന്നു കോണ്‍ഫറന്‍സ് കമ്മിറ്റി അറിയിക്കുകയുണ്ടായി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷനും, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപനും കൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ 2019 ജൂലൈ 17-ന് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജൂലൈ 19-നു ഭദ്രാസനം ആരംഭിച്ചതിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ സമുചിതമായി കൊണ്ടാടും.

ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി ചടങ്ങുകളില്‍ അധ്യക്ഷത വഹിക്കും. ഭദ്രാസന സെക്രട്ടറി, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഷിക്കാഗോയിലെ വിവിധ ദേവാലയങ്ങളിലെ വൈദീകര്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയ വിവിധ കമ്മിറ്റികള്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top