Flash News

ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ വിദൂര വിദ്യാഭ്യാസം: മാര്‍ച്ച് 1 വരെ അപേക്ഷിക്കാം

February 13, 2019 , ആസിഫലി. ടി

ltrhd - 1പെരിന്തല്‍മണ്ണ: കേന്ദ്ര സര്‍വ്വകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയയുടെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓപ്പണ്‍ ലേര്‍ണിങ് നടത്തുന്ന ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് വിദൂര വിദ്യാഭ്യാസപഠന പ്രവേശനത്തിന് 200 രൂപ ഫൈനോടു കൂടി 2019 മാര്‍ച്ച് 1 വരെ അപേക്ഷിക്കാം.

കോഴ്സുകള്‍: ട്രൈനര്‍മാര്‍ക്കും അധ്യാപകര്‍ക്കുമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് (പി.ജി.ഡി.ജി.സി) യോഗ്യത: ബിരുദം അല്ലെങ്കില്‍ തുല്യത സര്‍ട്ടിഫിക്കറ്റ്, നഴ്സറി ടീച്ചര്‍മാര്‍ക്കുള്ള ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ (ഡി.ഇ.സി.സി.ഇ), സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് ടെക്നോളജി. യോഗ്യത: ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ തുല്യത സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി. യോഗ്യത: എസ്.എസ്.എല്‍.സി.

അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ ഫോമും പ്രോസ്പെക്റ്റസും www.jmi.ac.in/cdol ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ഫോറവും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷ ഫീസും കോഴ്സ് ഫീസും അടക്കം യൂണിവേഴ്സിറ്റിയുടെ അംഗീകൃത വിദൂര വിദ്യാഭ്യാസപഠന കേന്ദ്രമായ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയിലേക്ക് അയക്കണം. വിലാസം: അല്‍ ജാമിഅ അല്‍ ഇസ്ലാമിയ, സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓപ്പണ്‍ ലേര്‍ണിംഗ്, ശാന്തപുരം, പട്ടിക്കാട് (പി.ഒ), മലപ്പുറം – 679325. ഫോണ്‍: 9207945556, 04933270439. അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

ആസിഫലി. ടി
പി.ആര്‍ കോര്‍ഡിനേറ്റര്‍
അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ശാന്തപുരം
9207945556


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top