Flash News

ധ്രുവക്കരടികള്‍ നഗരം കൈയ്യടക്കി; വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നുന്നു; ജനങ്ങള്‍ അമ്പരപ്പില്‍

February 14, 2019

mass-invasion-of-polar-bearറഷ്യയിലെ നൊവായ ദ്വീപിലെ ബെലൂഷിയ ഗുബ എന്ന നഗരത്തില്‍ ധ്രുവക്കരടികള്‍ പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങള്‍ ഭയവിഹ്വലരായി. അന്‍പതോളം കരടികളാണ് നഗരം കൈയ്യടക്കിയത്. അപ്രതീക്ഷിതമായ ഇവയുടെ വരവ് അധികൃതരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇതോടെ ആളുകളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ഇവയില്‍ പത്തെണ്ണം നഗരത്തില്‍ സ്ഥിരമായി റോന്തുചുറ്റുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പല കരടികളും വളര്‍ത്തു പട്ടികളെ ആക്രമിച്ച് കൊന്നു തിന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മാസത്തെ ഉറക്കത്തിനു ശേഷം പുറത്തു വന്ന കരടികള്‍ക്ക് അതികഠിനമായ വിശപ്പാണ് ഉണ്ടാകുക.

ഹിമയുറക്കം അഥവാ ഹൈബര്‍നേഷന്‍ കഴിഞ്ഞ ഉണര്‍ന്ന ഇവ ഭക്ഷണം തേടിയായിരിക്കണം കൂട്ടത്തോടെ നഗരത്തിലേക്കെത്തിയതെന്നാണ് കരുതുന്നത്. കാലാവസ്ഥാ വ്യതിയാനം ധ്രുവക്കരടികളുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങളാണു വരുത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ മാര്‍ച്ച് പകുതിയോടെയാണ് ഹിമക്കരടികള്‍ ഉറക്കം വിട്ടെണീറ്റ് പുറത്തെത്തുന്നത്. എന്നാല്‍ ചൂട് കൂടിയതോടെ ഇവ നേരത്തെ ഉണരാന്‍ തുടങ്ങി. എന്നാല്‍ മാര്‍ച്ചു പകുതിയോടെ മാത്രം ലഭ്യമാകുന്ന ഇരകള്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ഇവയെ വിശപ്പ് സാരമായി അലട്ടാനും തുടങ്ങി. ഇതോടെയാണ് ഭക്ഷണം തേടി ഈ ജീവികള്‍ മനുഷ്യവാസമുള്ള പ്രദേശത്തേക്കെത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശൈത്യകാലത്തിന്റെ അവസാനത്തോടെ ധ്രുവക്കരടികള്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്കെത്തുന്ന സംഭവം വര്‍ധിച്ചിരിക്കുകയാണ്.

ആയിരക്കണത്തിന് ആളുകള്‍ താമസിക്കുന്ന നഗരമാണ് ബെലൂഷിയ ഗൂബ. നഗരത്തിലെ പലരെയും കരടികള്‍ ഇതിനകം ആക്രമിക്കാന്‍ ഓടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂരിഭാഗം പേരും ഭയം മൂലം കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതു പോലും നിര്‍ത്തി വച്ചിരിക്കുകയാണ്. വീടുകളിലും ഓഫീസുകളിലും പോലും കരടികള്‍ കയറിച്ചെന്ന സംഭവങ്ങളുണ്ടായി. ധ്രുവക്കരടികള്‍ സംരക്ഷിത വര്‍ഗമായതിനാല്‍ ഇവയ്‌ക്കെതിരെ ആക്രമണം നടത്തുന്നത് രാജ്യാന്തര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തും. ഇതിനാലാണ് ഇവയെ മേഖലയില്‍ നിന്ന് ദേഹോപദ്രവം ഏല്‍പ്പിക്കാതെ തന്നെ പറഞ്ഞു വിടുന്നതിനുള്ള ശ്രമം നടത്തുന്നതെന്ന് നഗരത്തിലെ ഡെപ്യൂട്ടി മേയര്‍ അലക്‌സാണ്ടല്‍ മിലായേവ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top