Flash News

കബീര്‍ ദാസ് (ചരിത്ര വഴികളിലൂടെ)

February 14, 2019 , ബിന്ദു ചാന്ദ്‌നി

Kabir Das bannerവടക്കേ ഇന്ത്യയില്‍ ഭക്തി പ്രസ്ഥാനത്തിലെ പ്രധാന കവികളില്‍ ഒരാളായിരുന്നു കബീര്‍ ദാസ് (ഏകദേശം പതിനാല് – പതിനഞ്ച് നൂറ്റാണ്ട് ). സൂഫി – യോഗി പാരമ്പര്യങ്ങളുമായി നിരന്തരമായി നടത്തിയ സംവാദങ്ങളുടേയും തര്‍ക്കങ്ങളുടേയും ഫലമായാണ് കബീറിന്റെ ആശയങ്ങള്‍ രൂപപ്പെട്ടു വന്നത്. കബീറിന്റെ പാരമ്പര്യം പല സംഘങ്ങളും പിന്നീട് പിന്തുടരുകയും ചെയ്തു

മൂന്നു വ്യത്യസ്ത പാരമ്പര്യങ്ങളിലായിട്ടാണ് കബീറിന്റെതെന്നു കരുതപ്പെടുന്ന കീര്‍ത്തനങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുളളത് .

അതിലൊന്ന് വാരാണസിയിലെ കബീര്‍ പാന്ഥ് (കബീറിന്റെ വഴികള്‍) ശേഖരിച്ചിട്ടുളള ‘കബീര്‍ ബീജക് ‘ ആണ്.

രാജസ്ഥാനിലെ ‘ദാദു പാന്ഥ് ‘ സമാഹരിച്ചു സംരക്ഷിച്ചിട്ടുളളതാണ് ‘കബീര്‍ഗ്രസ്ഥാവലി’, സിഖുകാരുടെ മതഗ്രന്ഥമായ ‘ആദി ഗ്രന്ഥ സാഹിബി’ലും കബീറിന്റെ കീര്‍ത്തനങ്ങള്‍ കാണാനുണ്ട്.

ഇവയെല്ലാം കബീറിന്റെ മരണശേഷം ക്രോഡീകരിക്കപ്പെട്ടതാണ്.

കബീറിന്റെ മിക്ക രചനകളും പല പ്രാദേശിക ഭാഷകളുടെ സങ്കരഭാഷയായ സാധുക്കടിയിലും, ചിലത് നിര്‍ഗുണ ഭക്തി സന്യാസികളുടെ പ്രത്യേക ഭാഷ (സന്ത് ഭാഷ) യിലുമാണ് രചിക്കപ്പെട്ടിട്ടുളളത്.

ഹിന്ദി സാഹിത്യത്തിലെ നിര്‍ഗുണ കവിയായ അദ്ദേഹത്തിന്റെ വചനങ്ങള്‍ നമുക്ക് സുപരിചിതമാണ്.

പരമമായ സത്യത്തെ (Ultimate Reality) വിശദീകരിക്കാന്‍ പല പാരമ്പര്യങ്ങളും കബീര്‍ ഉപയോഗിക്കുന്നു. അളളാ, ഖുദ, ഹസ്റത്ത്, പീര്‍ (ഇസ്ലാമിക്); രാം, അലാഖ്, നിരാകാര്‍, ബ്രഹ്മന്‍, ആത്മന്‍ (വേദാന്തിക്); ശബ്ദ, ശൂന്യ (യോഗിക്ക്) എന്നീ പദങ്ങളാണ് പരമസത്യത്തെ വിവരിക്കാന്‍ ഉപയോഗിച്ചിരുന്നത്.

കബീറിന്റെ കവിതകളില്‍ ഗുരു, സദ്‌ഗുരു എന്നീ പ്രയോഗങ്ങള്‍ കാണാമെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക ഗുരുവിന്റെ പേര് എടുത്തു പറയുന്നില്ല. രാമാനന്ദനും കബീറും സമകാലീകരായിരുന്നു എന്ന വാദം പല ചരിത്രകാരന്മാരും അംഗീകരിക്കുന്നില്ല.

ഹിന്ദു, മുസ്ലീം ഐക്യത്തിന്റെ പ്രതീകമായ അദ്ദേഹത്തിന്റെ കവിതകള്‍ ഇരു മതങ്ങളിലെയും ദുരാചാരങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ദൈവീകത്വത്തെ കണ്ടെത്താനുളള ശ്രമത്തില്‍, കാലഹരണപ്പെട്ട മത സാമൂഹ്യ സ്ഥാപനങ്ങളേയും ആശയങ്ങളേയും ചോദ്യം ചെയ്യന്നവര്‍ക്ക് കബീറിന്റെ കൃതികള്‍ അന്നും ഇന്നും പ്രചോദനമേകന്നു എന്നതാണ് പ്രധാനം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top