Flash News

കശ്മീര്‍ ഭീകരാക്രമണം: സുരക്ഷാ വീഴ്ചയെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്

February 15, 2019

kashmitrശ്രീനഗര്‍: കശ്മീരിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ സുരക്ഷാ വീഴ്ചയെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാക്കിസ്ഥാന്‍ വാദം അസംബന്ധമാണ്. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ തുറന്ന വെല്ലുവിളി നടത്തിയിരുന്നു. വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുളള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ആക്രമണത്തിന് കാരണമായെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭീകരാക്രമണത്തെക്കുറിച്ച് ഇന്റലിജന്റസ് വിവരശേഖരണം നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണത്തിന് പിന്നിലുളള ആരെയും വെറുതെ വിടില്ല. ഭീകരര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ വിജയം കാണുന്നതിന്റെ നിരാശ കാരണമാണ് ഭീകരാക്രമണം ഉണ്ടായത്. അഫ്ഗാനില്‍ നടന്നതിന് സമാനമായ ഭീകരാക്രമണമാണ് കശ്മീരിലുണ്ടായത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭീകര സംഘടനകളിലേക്ക് ഒരാള്‍ പോലും പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തെ തുടര്‍ന്നുളള സാഹചര്യം വിലയിരുത്താന്‍ കരസേന,സിആര്‍പിഎഫ്,ബിഎസ്എഫ്,കശ്മീര്‍ പൊലീസ് നേതൃത്വങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച് നടത്തും. പുല്‍വാമ ആക്രമണം ഭീകരരെ പിന്തുണച്ചു സംസാരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്. 39 സിആര്‍പിഎഫ് ജവാന്മാര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. ആക്രമണത്തിന് പിന്നാലെ ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

പാകിസ്താനുള്ള സൗഹൃദരാഷ്ട്ര പദവി പിന്‍വലിച്ചു; അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ

newsrupt_2019-02_da5cec4b-9a21-43f4-b7b2-3d1e262a4b0f_pulvala1ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുള്ള സൗഹൃദരാഷ്ട്രാ പദവി ഇന്ത്യ പിന്‍വലിച്ചു. നയതന്ത്ര തലത്തില്‍ പാകിസ്താനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷയതയില്‍ ചേര്‍ന്ന ക്യാബിനെറ്റ് സുരക്ഷാ സമിതിയുടെ തീരുമാനം. അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കും. പാകിസ്താനെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താന്‍ ആവശ്യപ്പെടുമെന്നും ഇന്ത്യയിലെ പാകിസ്താന്‍ സ്ഥാനപതിയെ നേരിട്ട് വിളിച്ച് പ്രതിഷേധമറിയിക്കുമെന്നും ക്യാബിനെറ്റ് സുരക്ഷാസമിതി യോഗത്തിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും വ്യക്തമാക്കി.

പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ആക്രമണത്തെ തുടര്‍ന്ന് മന്ത്രിമാരെല്ലാം മറ്റ് പരിപാടികള്‍ റദ്ദാക്കിയാണ് യോഗത്തിനെത്തിയത്. പ്രധാനമന്ത്രിയുടെ ഇന്നത്തെ ചില പൊതു പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് കശ്മീരിലെത്തും. ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന അദ്ദേഹം ആശുപത്രിയില്‍ കഴിയുന്ന ജവാന്മാരെ സന്ദര്‍ശിക്കുകയും ചെയ്യും. കൂടുതല്‍ അന്വേഷണത്തിനായി ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍.ഐ.എ) 12 അംഗ ടീം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഇന്നലെ വൈകീട്ടുണ്ടായ ആക്രമണം ഗുരുതര ഇന്റലിജന്‍സ് വീഴ്ചയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസം മുമ്പ് തന്നെ ഭീഷണി സന്ദേശവുമായുള്ള ജയ്ഷ് ഇ മുഹമ്മദിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭീകാരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച വീഡിയോ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴിയാണ് ഭീകരര്‍ പുറത്തുവിട്ടത്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചുള്ള ആക്രമണമാണ് ഇതില്‍ കാണിച്ചിരിക്കുന്നത്.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്റലിജന്‍സ് ഏജന്‍സികളുമായി വീഡിയോ ഷെയര്‍ ചെയ്തിരുന്നു. എന്നിട്ടും കൃത്യമായ നടപടിയെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

78 വാഹനങ്ങളുള്‍പ്പെട്ട വ്യൂഹത്തിനു നേരെ ജയ്‌ഷെ ഭീകരന്‍ സ്ഫോടകവസ്തു നിറച്ച എസ്യുവി ഓടിച്ചു കയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. വാഹന വ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയത്. ആകെ 2500ലധികം ജവാന്മാരാണ് ബസുകളിലായുണ്ടായത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top