Flash News

പുൽവാമ ഭീകരാക്രമണം: പാക്കിസ്ഥാനെതിരെ അമേരിക്ക

February 15, 2019

Ind-Us_1550156213610വാഷിങ്ടൺ: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക. തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയവും നല്‍കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു.

പാക്കിസ്ഥാൻ ആസ്ഥാനമായ ജെയ്‌ഷെ ഇ മുഹമ്മദ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇതേത്തുടർന്നാണ് സംഭവത്തെ അപലപിച്ച വൈറ്റ്ഹൗസ് പാക്കിസ്ഥാനു മുന്നറിയിപ്പ് നൽകി വാർത്താക്കുറിപ്പിറക്കിയത്.

“സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ ഭീകരവാദസംഘടനകള്‍ക്കും അഭയവും പിന്തുണയും നല്‍കുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുകയാണ്. തീവ്രവാദത്തെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ ഈ ആക്രമണം കൊണ്ടാകൂ” – വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച വാർത്താക്കുറിപ്പില്‍ പറഞ്ഞു.

അതിനിടെ, പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. തീവ്രവാദപ്രശ്നം ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top