Flash News

മെക്സിക്കന്‍ മതില്‍ പണിയുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ട്രം‌പ്; വേണ്ടിവന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന്

February 15, 2019

wallവാഷിങ്ടണ്‍: മെക്സിക്കന്‍ മതില്‍ പണിയുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനവുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്. വേണ്ടിവന്നാല്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിനായി പണം സമാഹരിക്കുന്നതിനാണ് അടിയന്തരാവസ്ഥ നിലവില്‍ കൊണ്ടുവരുന്നത്.

രാജ്യത്ത് രണ്ട് മാസത്തോളം നിലനിന്നിരുന്ന ഭരണസ്തംഭനം ആവര്‍ത്തിക്കാതിരിക്കാന്‍ അതിര്‍ത്തി സുരക്ഷാ ബില്ലില്‍ ട്രംപ് ഒപ്പുവെയ്ക്കും. മതില്‍ നിര്‍മാണത്തിനായി തുക അനുവദിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഡെമോക്രാറ്റുകളെ നിയമത്തിന്റെ സഹായത്തോടെയാണ് ട്രംപ് നേരിടുന്നത്.അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

മെക്‌സിക്കന്‍ മതില്‍ പണിയാന്‍ അഞ്ച് ബില്യന്‍ ഡോളര്‍ അനുവദിക്കണമെന്ന നിലപാടില്‍ ഡോണള്‍ഡ് ട്രംപും എതിര്‍പ്പുമായി ഡെമോക്രാറ്റുകളും ഉറച്ച് നില്‍ക്കുന്നതാണ് ഭരണപ്രതിസന്ധിക്ക് കാരണം. സര്‍ക്കാര്‍ ഫണ്ടുകളൊന്നും പാസാകാത്തതിനാല്‍ 9 സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. യുഎസ് സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. ഇരുസഭകളിലും ഭൂരിപക്ഷ അംഗീകാരം ഉണ്ടെങ്കിലേ ബജറ്റ് പാസാക്കാനാകൂ. നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ല.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ പണം അനുവദിക്കാത്ത പക്ഷം അമേരിക്കയില്‍ നിലനില്‍ക്കുന്ന ഭരണപ്രതിസന്ധി തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലെത്തുന്ന അഭയാര്‍ത്ഥികളെ തടയാന്‍ വേണ്ടിയാണ് മതില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ഭരണപ്രതിസന്ധി മൂലം എട്ട് ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരാണ് ഇവിടെ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top