Flash News

വീരമൃത്യുവരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം; പാക്കിസ്ഥാന് ശക്തമായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി

February 15, 2019 , .

DzcAO3RV4AAzIjAന്യൂദൽഹി: പാക്കിസ്ഥാനെതിരെ ഇന്ത്യനിലപാട് കടുപ്പിച്ചു. പുൽവാമ ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി , ഇന്ത്യ ശക്തമായ രീതിയില്‍ ഇതിന് മറുപടി നല്‍കുമെന്ന് പറഞ്ഞു. ദുരന്തത്തിന് മേല്‍ രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ ആക്രമണം നടത്തിയവര്‍ക്ക് തക്കതായ ശിക്ഷ നല്‍കും . അക്രമികളും അതിന് പിന്നിലുളളവരും കനത്ത വില നല്‍കേണ്ടി വരും. ഭീകര സംഘടനകള്‍ക്കെതിരെ നീങ്ങാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്യം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട നമ്മുടെ അയല്‍രാജ്യം ശക്തമായ ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

അതേ സമയം പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റ്ലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിനായി അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണ തേടുമെന്നും ഇതിനുള്ള നയതന്ത്രനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാനുള്ള സൗഹൃദരാഷ്ട്ര പദവി പിൻവലിച്ചു വെന്നും അദ്ദേഹം അറിയിച്ചു .

പാക്ക് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച സർവ്വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.

Pulwama-Attack-620x400അതിനിടെ ,കൊല്ലപ്പെട്ട സൈനികർക്ക് കേന്ദ്രസർക്കാരിനുവേണ്ടി ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് അന്ത്യോപചാരം അർപ്പിച്ചു. രാജ്‍നാഥ് സിംഗും ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗും സിആർപിഎഫ് ക്യാമ്പിലെ മറ്റ് സൈനികർക്കൊപ്പം ആക്രമണത്തിൽ മരിച്ച സൈനികരുടെ ശവമഞ്ചം ചുമക്കാൻ ഒപ്പം ചേർന്നു.

പുൽവാമയിൽ നിന്നും ബദ്‍ഗാമിലെ സിആർപിഎഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങൾ ആദ്യം എത്തിച്ചത്. വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ക്യാമ്പ് സാക്ഷിയായത്. നേരത്തേ ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗും ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കും കരസേനയുടെ വടക്കൻ കമാൻഡ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ രൺബീർ സിംഗും ആക്രമണത്തിൽ മരിച്ച സൈനികരുടെ മൃതശരീരങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചപ്പോൾ ‘വീർ ജവാൻ അമർ രഹേ’ മുദ്രാവാക്യങ്ങൾ മുഴങ്ങി. പുഷ്പചക്രം സമർപ്പിക്കുന്ന ചടങ്ങിന് ശേഷം സൈനികരുടെ മൃതദേഹങ്ങൾ പുറത്തേക്കെടുത്തപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ജമ്മു കശ്മീർ പൊലീസ് മേധാവിയും ശവമഞ്ചം ചുമക്കാൻ ഒപ്പം ചേർന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top