Flash News

വിഷാദ രോഗത്തിന് കാരണക്കാരനായ വില്ലന്‍ കഞ്ചാവാണെന്ന് പഠന റിപ്പോര്‍ട്ട്

February 15, 2019

depressionവാഷിംഗ്ടണ്‍: സ്ഥായിയായ വിഷാദം, ജോലി ചെയ്യാനും മറ്റുള്ളവരോട് ഇടപെടാനും താത്പര്യമില്ലായ്മ, കാരണമില്ലാത്ത ക്ഷീണം എന്നിവയില്‍ രണ്ട് ലക്ഷണങ്ങളെങ്കിലും രണ്ടാഴ്ചക്കാലം തുടര്‍ച്ചയായുണ്ടായാല്‍ ആ വ്യക്തിക്ക് വിഷാദരോഗമുണ്ടെന്ന് സംശയിക്കാം. ഇതോടൊപ്പം ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, മറവി, നിരാശ, ആത്മഹത്യാ പ്രവണത തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അകാരണമായ ഭയം, സംശയങ്ങള്‍, ചെവിയില്‍ അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുന്നത് പോലെയുള്ള മിഥ്യാനുഭവങ്ങള്‍ എന്നിവയും ചിലപ്പോള്‍ കാണാറുണ്ട്. ശരീരഭാഗങ്ങളില്‍ വേദന, വയറെരിച്ചില്‍, കൈകാലുകള്‍ക്ക് പെരുപ്പ് തുടങ്ങിയ ശാരീരിക രോഗലക്ഷണങ്ങളും വിഷാദ രോഗത്തിന്റെ ഭാഗമായി ഉണ്ടാകാം. എന്നാല്‍ യുവാക്കളിലെ അമിതമായ കഞ്ചാവിന്റെ ഉപയോഗമാണ് വിഷാദ രോഗത്തിന് കാരണമെന്നാണ് പുതിയ പഠനം. കാനഡയിലെ മഗെയില്‍ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോഡും ചേര്‍ന്നാണ് പഠനം നടത്തിയത്. സമ്മര്‍ദ്ദങ്ങളേറെ നേരിടുന്ന ജീവിതത്തില്‍ ഉത്കണ്ഠയും വിഷാദവുമെല്ലാം സാധാരണ രോഗമായി മാറിയിട്ടുണ്ട്. ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ കൂടിവരികയാണെന്ന് തന്നെയാണ് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നത്.

23,317 യുവാക്കളിലാണ് പഠനം നടത്തിയത്. കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും അമിത ഉപയോഗം മൂലം പല തരത്തിലുളള വിഷാദരോഗത്തിന് യുവാക്കള്‍ അടിമപ്പെട്ടുവെന്നാണ് പഠനം പറയുന്നത്. യുവാക്കളാണ് ഇത്തരം ലഹരികള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്നും പഠനം പറയുന്നു. മനുഷ്യന്റെ മാനസികാവസ്ഥയെ തകര്‍ക്കുന്ന വസ്തുക്കള്‍ അടങ്ങിയതാണ് കഞ്ചാവ്.

കഞ്ചാവിന്റെ അമിത ഉപയോഗം തലച്ചോറിനെ സാരമായി ബാധിക്കുമെന്നും ഡോ ഗബ്രില ഗോപി പറയുന്നു.അമിതമായ വിഷാദവും ഉത്കണ്ഠയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പക്ഷാഘാതത്തിനും ഇടയാക്കുമെന്നും മറ്റ് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ പലരും തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അതിന്റെ തീവ്രതയനുസരിച്ച് കാരണം കണ്ടെത്താനോ ചികിത്സ തേടാനോ ശ്രമിക്കുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top