Flash News

2030-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കാന്‍ നാല് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ രംഗത്ത്

February 15, 2019

fifa-world-cup-sustainabilityബ്യൂണസ് അയേഴ്‌സ്: 2030ലെ ലോകകപ്പ് വേദി ലഭിക്കാനായി നാല് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ രംഗത്ത്. അര്‍ജന്റീന, പരാഗ്വെ, യുറുഗ്വെ, ചിലി എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനായി ഒത്തുചേർന്ന് അപേക്ഷ നല്‍കുന്നത്. അര്‍ജന്റീന, പരാഗ്വെ, യുറുഗ്വെ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് നേരത്തെ തന്നെ വേദിക്കായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്കൊപ്പം ചേരാന്‍ തീരുമാനിച്ചതായി ചിലി പ്രസിഡന്റ് സെബസ്റ്റ്യന്‍ പിനേറയും അറിയിച്ചു.

അര്‍ജന്റീനയും യുറുഗ്വെയുമാണ് ആദ്യം ഈ ആശയവുമായി രംഗത്തെത്തിയത്. 2017ല്‍ ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ പരാഗ്വെയും ഒപ്പം ചേർന്നു. അന്ന് താത്പര്യം പ്രകടിപ്പിക്കാതിരുന്ന ചിലി ലോകകപ്പ് വേദിക്കായി ഒരുമിച്ച് അപേക്ഷ സമര്‍പ്പിക്കാന്‍ ഒരുക്കമാണെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. ബൊളീവിയ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പിന്തുണ ഇവര്‍ക്കുണ്ട്.

2014ല്‍ ബ്രസീലും 2018ല്‍ റഷ്യയുമാണ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. 2022ല്‍ ഖത്തർ ലോകകപ്പിന് വേദിയാകും. 2026ല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് നടത്തുക. ഇതിനുശേഷം വരുന്ന വേദിക്കായാണ് ഈ നാല് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ചേർന്ന് രംഗത്തെത്തിയിരിക്കുന്നത്. ഒരുമിച്ച് അപേക്ഷ നല്‍കുന്നത് ഗുണം ചെയ്യുമെന്ന് ഈ രാജ്യങ്ങൾ കരുതുന്നു.

മൊറോക്കോ, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഗ്രീസ്, സെര്‍ബിയ, ബള്‍ഗേറിയ, റൊമാനിയ എന്നിങ്ങനെ മറ്റു രാജ്യങ്ങളും രംഗത്തുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top