Flash News

പുല്‍വാമ ഭീകരാക്രമണം: പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

February 15, 2019

ani_15ന്യൂഡല്‍ഹി : പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സ്ഥാനപതി സൊഹൈല്‍ മഹ്മൂദിനെയാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ചുവരുത്തിയത്.

ജവാന്മാരുടെ മരണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഗോഖലെ സൊഹൈലിനെ അറിയിച്ചതായി അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് സെഹൈലിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന വാദവുമായി പാക് വിദേശകാര്യ മന്ത്രാലയം ഇന്നലെ ഇറക്കിയ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക്‌ശേഷം മൂന്നേകാലോടെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 44 സി.ആര്‍.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. വയനാട് സ്വദേശിയായ വി.വി വസന്ത് കുമാറും വീരമൃത്യു വരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടനവസ്തുക്കള്‍ നിറച്ച കാര്‍ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരവാദി ഇടിച്ചു കയറ്റുകയായിരുന്നു.

തീവ്രവാദത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീര്‍ച്ചയായും അതിനുളള ശിക്ഷ അനുഭവിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. മന്ത്രിസഭാ സുരക്ഷാ സമിതിയോഗത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൈന്യത്തിന്റെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് നല്‍കിയ സൗഹൃദ രാഷ്ട്രപദവി ഇന്ത്യ പിന്‍വലിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top