Flash News

നിരവധി മാറ്റങ്ങളുമായി ജി മെയില്‍

February 16, 2019

gmail-logoഗൂഗിളിന്റെ മികച്ച സേവനമായ ജിമെയിലില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി മാറ്റങ്ങള്‍ വരുത്തി യൂസര്‍ ഫ്രണ്ട്‌ലിയാക്കുന്നു. ടെക്സ്റ്റ് മെസ്സേജുകള്‍ക്ക് മാത്രം സ്ഥാനമുണ്ടായിരുന്ന ജിമെയിലില്‍ ഇപ്പോള്‍ വോയ്‌സ് ചാറ്റ് വീഡിയോ ചാറ്റ്, തുടങ്ങിയവയ്ക്കുള്ള സൗകര്യമുണ്ട്. മലയാളം ഉള്‍പ്പടെ ഏകദേശം എഴുപത്തിനാലോളം ഭാഷകള്‍ ജിമെയിലില്‍ ഉണ്ട്. 2019ല്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്കായി കമ്പനി പുതിയ കുറച്ച് ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ജിമെയില്‍ പുതിയൊരു പരിഷ്‌കരണം അവതരിപ്പിച്ചിരിക്കുകയാണ്. ജിമെയില്‍ സന്ദേശങ്ങളില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ നിരവധി ഓപ്ഷനുകള്‍ ലഭ്യമാകുന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ജിമെയിലിലെ ഇന്‍ബോക്സ് സന്ദേശങ്ങളില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ മൂന്ന് ഓപ്ഷനുകള്‍ മാത്രമാണ് ലഭ്യമാവുക. ആര്‍ക്കൈവ്, മാര്‍ക്ക് ആസ് അണ്‍ റീഡ്, ഡിലീറ്റ് എന്നിവയാണവ. ഇവയാണ് മാറ്റത്തിനൊരുങ്ങുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് അപ്ഡേഷന്‍ വിശദാംശങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ അപ്ഡേഷന്‍ അനുസരിച്ച് ജിമെയില്‍ സന്ദേശത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ 12 ഓപ്ഷനുകളാണ് ലഭ്യമാവുക. റിപ്ലെ, റിപ്ലെ ഓള്‍, ഫോര്‍വേഡ്, ആര്‍ക്കൈവ്, ഡിലീറ്റ്, മാര്‍ക്ക് ആസ് അണ്‍റീഡ്, സ്നൂസ്, മൂവ് ടു, ലേബല്‍ ആസ്, മ്യൂട്ട്, ഫൈന്റ് ഇമെയില്‍സ് ഫ്രം സെയിം സെന്റര്‍, ഓപണ്‍ ന്യൂ വിന്‍ഡോ എന്നിങ്ങനെയുള്ള ഓപ്ഷനുകളാണ് പ്രത്യക്ഷപ്പെടുക. കോണ്‍വര്‍സേഷന്‍ വ്യൂ ഓഫ് ചെയ്തിട്ടാണെങ്കില്‍ ഇതേ സബ്ജക്ടില്‍ നേരത്തെ വന്നിട്ടുള്ള ഇമെയിലുകളും റൈറ്റ് ക്ലിക്ക് ഓപ്ഷനില്‍ തെളിയും.

നേരത്തെ ഇത്തരം ഓപ്ഷനുകള്‍ ജിമെയിലിന്റെ ടോപ് മെനുവില്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. റൈറ്റ് ക്ലിക്കിലേക്ക്കൂടി ഇവയെ എത്തിക്കുന്നതോടെ ഉപഭോകാതാക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍. ജിസ്യൂട്ട് ഉപയോക്താക്കള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാവുക. വൈകാതെ എല്ലാ ജിമെയില്‍ ഉപയോക്താക്കള്‍ക്കും ഈ റൈറ്റ് ക്ലിക്ക് ഫീച്ചേഴ്സ് ആസ്വദിക്കാനാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top