Flash News

ഇല്ലിനോയ് വ്യവസായ മേഖലയില്‍ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു; അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

February 16, 2019

gary-martin-1ന്യൂയോര്‍ക്ക്: ചിക്കാഗോയിലെ ഇല്ലിനോയിസില്‍ സ്വകാര്യ വ്യവസായ സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റതായും വെടിയുതിര്‍ത്ത അക്രമിയെ പോലീസ് സംഘം പിന്നീട് വെടിവെച്ച് കൊലപ്പെടുത്തിയതായും സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.ചിക്കാഗോ ഇല്ലിനോയിസിലെ വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വെയര്‍ഹൗസ് കമ്പനിയിലാണ് ദാരുണമായ സംഭവമുണ്ടായത്. കമ്പനിയിലെ മുന്‍ ജീവനക്കാരനായ ഗാരി മാര്‍ട്ടിനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. വെടിവയ്പ്പിന് പിന്നിൽ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സില്‍ ജീവനക്കാരനായ ഗാരി മാര്‍ട്ടിനാണെന്ന് ഔറോറ പോലീസ് മേധാവി ക്രിസ്റ്റീന്‍ സിമന്‍ അറിയിച്ചു. കമ്പനിയിലേക്ക് എത്തിയ ഗാരി മാര്‍ട്ടില്‍ തൊഴിലാളികള്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ അക്രമം നടത്താനുള്ള കാരണം വ്യക്തമാക്കിയില്ല. ലേസര്‍ ലൈറ്റ് ഘടിപ്പിച്ച തോക്ക് ഉപയോഗിച്ചാണ് ഗാരി ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷി സിഎന്‍എന്‍ ചാനലിനോടു പറഞ്ഞു. നിരവധി എടിഎഫ് സംഘങ്ങൾ വെടിവയ്പിൽ പ്രതികരിച്ചു.

2hXTe-1550270063-129992-blog-auroraILshooting active_shooter_aurora_05833 Armed+officers+in+Aurora chikago

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top