Flash News

പീഡനക്കേസ്: ഇമാം സഹോദരന്റെ സംരക്ഷണയിൽ ഒളിവിൽ; ഇന്നോവ വൈറ്റില ഹബ്ബിൽനിന്ന് കണ്ടെടുത്തു

February 16, 2019

imam-2കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഇമാം ഷെഫീഖ് അൽ ഖാസിമിയെ പിടികൂടാനായില്ല. ഇമാം ഒളിവിൽ തന്നെയാണ് ഇപ്പോഴും. ഇമാമിനെ രക്ഷപ്പെടാൻ സഹായിച്ചതിന് കസ്റ്റഡിയിലെടുത്ത സഹോദരന്മാരെ നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.

ഇന്നലെയാണ് ഇമാമിന്‍റെ മൂന്ന് സഹോദരൻമാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോൾ മൂന്ന് പേരും ഇമാമിന്‍റെ ഇന്നോവ വാഹനം പെരുമ്പാവൂരിലെ വീട്ടിലാണെന്നാണ് മൊഴി നൽകിയിരുന്നത്. എന്നാൽ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെരുമ്പാവൂരിലെ വീട്ടിൽ വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വൈറ്റില ഹബ്ബിൽ നിന്ന് ഇന്നോവ കണ്ടെത്തുകയായിരുന്നു. വൈറ്റില ഹബ്ബിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാ‍ർക്ക് ചെയ്ത നിലയിലായിരുന്നു ഇന്നോവ. ഈ വാഹനത്തിൽ ശാസ്ത്രീയ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

മറ്റൊരു സഹോദരനായ നൗഷാദിന്‍റെ സംരക്ഷണയിലാണ് ഇപ്പോൾ ഇമാം എന്നാണ് പൊലീസ് കരുതുന്നത്. നൗഷാദും ഒളിവിലാണ്.

ഇമാമിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ജാമ്യാപേക്ഷ സമർപ്പിക്കാനായി നൽകിയ വക്കാലത്ത് അഭിഭാഷകനിൽ നിന്ന് ഇമാം തിരികെ വാങ്ങി. ഇനി കീഴടങ്ങാൻ ഇമാമിന് അവസരമില്ലെന്നും അറസ്റ്റുണ്ടാവുമെന്നുമാണ് പൊലീസ് നൽകുന്ന സൂചന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top