Flash News

വീര സൈനികര്‍ക്ക് അമൃത സര്‍വകലാശാലയില്‍ ശ്രദ്ധാജ്ഞലി

February 16, 2019 , അമൃത

CRPF Tributeഅമൃതപുരി: ശ്രീനഗറിലെ പല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് സി ആര്‍ പി എഫ്-എഫ്/221 ബറ്റാലിയനോടൊപ്പം അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ വിദ്യാര്‍ഥികള്‍ ശ്രദ്ധാജ്ഞലികള്‍ അര്‍പ്പിച്ചു.

പതിനേഴോളം സി ആര്‍ പി എഫ് ജവാന്മാര്‍ യൂണിഫോമിലെത്തിയ വികാരനിര്‍ഭരമായ ചടങ്ങില്‍ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ്, ആര്‍ട്സ് ആന്‍റ് സയന്‍സ്, മാനേജ്മെന്‍റ്, ബയോടെക്നോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും, അദ്ധ്യാപകരും, ജീവനക്കാരും പങ്കു ചേര്‍ന്നു.

പല്‍വാന ഭീകരാക്രമണം ചരിത്രത്തില്‍ ഒരിക്കലും പൊറുക്കാനാവാത്തതാണെന്നും ഭീകരതയ്ക്കെതിരെ രാഷ്ട്രം ഐക്യത്തോടെ നില്‍ക്കുമെന്നും സി ആര്‍ പി എഫ് ഇന്‍സ്പെക്ടര്‍ ശ്രീജോനാ ആല്‍ഫ്രഡ് തദവസരത്തില്‍ പറഞ്ഞു. കാമ്പസിലെ പ്രധാന നടുമുറ്റത്ത് സംഘടിപ്പിച്ച പരിപാടിയില്‍ കാമ്പസ് ഡീന്‍ ഡോ ബാലകൃഷ്ണ ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ നമ്മുടെ ജവാന്മാരോടുള്ള കടപ്പാടും ഐക്യദാര്‍ഢ്യവും അമൃത അറിയിക്കുന്നതായി ഡോ ബാലകൃഷ്ണ ശങ്കര്‍ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി.

സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാള്‍ ഡോ എസ് എന്‍ ജ്യോതി, നൂറുകണക്കിന് വിദ്യാര്‍ഥി പ്രതിനിധികള്‍ അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ രാജ്യത്തിനു സംഭവിച്ച മുറിപ്പാടില്‍ ദുഃഖം പങ്കുവെച്ചു.

തുടര്‍ന്ന് വീരമൃത്യു വരിച്ച സൈനികരുടെ സ്മരണകള്‍ക്ക് മുന്നില്‍ ജവാന്മാരും വിദ്യാര്‍ഥികളും ചേര്‍ന്ന് രണ്ടു മിനിട്ട് നിശബ്ദ പ്രാര്‍ഥനയ്ക്ക് ശേഷം ദീപങ്ങള്‍ തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. സി ആര്‍ പി എഫ് ഗാനാലാപത്തിനു ശേഷം ദേശഭക്തി ഗാനങ്ങളും വന്ദേമാതരവും ചൊല്ലിക്കൊണ്ട് വികാരനിര്‍ഭരമായ ചടങ്ങ് ദേശീയ ഗാനത്തോടെ സമാപിച്ചു.

CRPF 2 CRPF 3 CRPF 4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top