Flash News

ഭീകരാക്രമണം: സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാറിന് പ്രതിപക്ഷകക്ഷികളുടെ പൂർണ്ണപിന്തുണ

February 16, 2019

pulwama-3ന്യൂഡല്‍ഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാരിന് കോൺഗ്രസുൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് രാജ്‌നാഥ് സിംഗ് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളോട് വിശദീകരിച്ചു.

കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജ്യോതിരാദിത്യ സിന്ധ്യ, എൻസിപി നേതാവ് ശരദ് പവാർ, സുദീപ് ബന്ദോപാധ്യായ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പസ്വാൻ, പാർലമെന്‍ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

തീവ്രവാദത്തിനെതിരെ സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്ന് യോഗത്തിൽ പ്രമേയം പാസ്സാക്കി. രാഹുൽ ഗാന്ധിയുടെ നിലപാട് ഇന്നും കോൺഗ്രസ് ആവർത്തിച്ചു. ഇത്തരമൊരു ആക്രമണത്തിനിടയിൽ രാഷ്ട്രീയം പറയാനില്ലെന്നും എന്ത് നടപടിയെടുത്താലും സർക്കാരിന് കോൺഗ്രസ് പിന്തുണ നൽകുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

പാക്കിസ്ഥാനെ പേരെടുത്തു പരാമര്‍ശിച്ചില്ലെങ്കിലും അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദത്തെ അയല്‍രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി യോഗം വിലയിരുത്തി. ഈ വെല്ലുവിളികളെ നേരിടാനുള്ള ദൃഢനിശ്ചയത്തില്‍ രാജ്യത്തെ എല്ലാവര്‍ക്കും ഒരൊറ്റ ശബ്ദമായിരിക്കും. ഭീകരവാദത്തിനെതിരെ പോരാടുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസംരക്ഷിക്കുന്നതിനും സൈനികര്‍ക്കൊപ്പം എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞു.
ഭീകരാക്രണത്തെ തുടര്‍ന്നു ജമ്മു കശ്മീരില്‍ ഉണ്ടായ കലാപത്തിനെതിരെയും യോഗത്തില്‍ രാജ്‌നാഥ് സിങ് ശക്തമായി പ്രതികരിച്ചു. രാജ്യത്ത് ഒരു വര്‍ഗീയ കലാപങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നു അദ്ദേഹം പറഞ്ഞു.

DzgtL8FUUAAE5ar

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top