Flash News

ജവാന്‍ വി.വി വസന്ത് കുമാറിന് നാടിൻറെ ശ്രദ്ധാഞ്ജലി

February 16, 2019

vasanth-1കൽപ്പറ്റ: പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാന്‍ വി.വി വസന്ത് കുമാറിന്‍റെ ഭൗതികശരീരം വയനാട്ടിൽ തൃക്കൈപ്പറ്റയിലുള്ള കുടുംബവീട്ടിൽ എത്തിച്ചു. ആയിരക്കണക്കിനാളുകളാണ് വസന്തകുമാറിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ നാടിൻറെ നാനാഭാഗങ്ങളിൽനിന്നും ഒഴുകിയെത്തിയത്.

നേരത്തേ , കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച ഭൗതികശരീരം വികാരനിര്‍ഭരമായ അന്തരീക്ഷത്തിൽ വസന്തകുമാറിന്‍റെ സഹോദരനടക്കമുള്ള ബന്ധുക്കളും മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെടി ജലീലും, ഗവര്‍ണര്‍ക്ക് വേണ്ടി മലപ്പുറം ജില്ലാ കളക്ടറും റീത്ത് സമര്‍പ്പിച്ചു. അല്‍പനേരം പൊതുദര്‍ശനത്തിന് വച്ച ശേഷം സിആര്‍പിഫിന്‍റെ പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലേക്ക് മാറ്റി വിലാപയാത്രയായി വയനാട്ടിലേക്ക് പുറപ്പെട്ടു. യാത്രയാകുമ്പോൾ ‘വസന്ത് കുമാര്‍ അമര്‍ രഹേ’ എന്ന വിളികൾ ജനക്കൂട്ടത്തിൽ നിന്നുമുയർന്നു.

vasanthകുടുംബ വീട്ടിലെത്തിച്ച ഭൗതിക ശരീരം മതാചാരങ്ങള്‍ അനുസരിച്ച് സംസ്കരിച്ചു. എല്ലാ ബഹുമതികളോടും കൂടിയാണ് ധീര സെെനികന്‍റെ സംസ്കാര ചടങ്ങുകള്‍ നടന്നത്.

വസന്തകുമാറിന്‍റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്ന ധീര സെെനികന്‍ പ്രാഥമിക വിദ്യഭ്യാസം നടത്തിയ ലക്കിടി എല്‍ പി സ്കൂളിലെക്ക് ആയിരങ്ങളാണ് ഒരുനോക്ക് കാണാനായും ആദരവ് അര്‍പ്പിക്കുന്നതിനായും എത്തിയതും. വന്ദേമാതരവും ഭാരത് മാത കീ ജയ് വിളികളാലും നിറ‍ഞ്ഞിരുന്നു പൊതുദര്‍ശനത്തിനായ് ഒരുങ്ങിയിരുന്ന ലക്കിടി എല്‍ പി സ്കൂള്‍.

ഇന്ന് ഉച്ചക്ക് കരിപ്പൂരിലെത്തിയ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വെച്ചതിന് ശേഷം ഒന്‍പത് മണിയോടെയാണ് കുടുംബവീട്ടിലെത്തിച്ചത്. എങ്കിലും ധീര സെെനികനെ ഒരു നോക്ക് കാണാന്‍ അവിടേയും ജന സാഗരം ഒഴുകിയെത്തിയിരുന്നു. യാത്രമൊഴി അര്‍പ്പിക്കാനെത്തിയ ഏവരേയും സാക്ഷിയാക്കിയാണ് ധീരസെെനികന്‍റെ സമുദായ ആചാരപ്രകാരമുളള സംസ്ക്കാരം നടന്നത്.

955cd822a395eba056f9deabc1e69748അതേസമയം, വസന്തകുമാറിന്റെ കുടുംബത്തെ മന്ത്രി എകെ ബാലന്‍ ഇന്ന് സന്ദര്‍ശിക്കും. രാവിലെ 11.30 നാണ് വയനാട് ലക്കിടിയിലെ വീട്ടില്‍ മന്ത്രിയെത്തുക. ഈ കുടുംബത്തിന് സഹായ ധനം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ജവാന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വസന്തകുമാറിന്റെ കുടുംബത്തിന് നല്‍കുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകും. ദുബായില്‍ പോയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ വസന്തകുമാറിന്റെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

73a981ba32f54b6d3926c2a0428de35f000de8499be455d2a2f7373b43adf394 099bb1078870bb44015f2fa5bcd5b398 798b8d17752013bb17a5c3cc8c6a2818 bc0f6db8dc029541b5f48d7efe4ac4ed d26eed65e9d610ac3e814c415e01adc9

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top