Flash News

പാകിസ്ഥാനെ ലോകത്തിനു മുന്നില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കരുതെന്ന് പാക് വിദേശകാര്യമന്ത്രി

February 16, 2019

pak-foreign-ministerമ്യൂണിച്ച്: ജമ്മുവിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയത് പാകിസ്ഥാന്റെ അറിവോടെയാണെന്ന് വരുത്തിത്തീര്‍ത്ത് പാകിസ്ഥാന്റെ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. പാക്കിസ്ഥാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.

ഇന്ത്യയുമായി രമ്യതയില്‍ പോകണമെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഗ്രഹിക്കുന്നത്. അധികാരമേറ്റയുടന്‍ തന്നെ ഇതിനായുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചതാണ്. പുല്‍വാമ ആക്രമണത്തിലൂടെ പാക്കിസ്ഥാന് ഒന്നും നേടാനില്ലെന്ന് ഈ ലോകത്തിന് അറിയാം. തീവ്രവാദത്തിന് പാക്കിസ്ഥാന്റെ മണ്ണില്‍ ഇടമില്ല.

അഫ്ഗാനിസ്ഥാനും താലിബാനുമായുള്ള സമാധാനചര്‍ച്ചകളോട് അനുകൂലമായ നിലപാടാണ് പാക്കിസ്താന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. യുദ്ധം തകര്‍ത്ത ആ രാജ്യത്തില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് മധ്യസ്ഥ്യം വഹിക്കുന്നതും പാക്കിസ്ഥാനാണെന്ന് ഖുറേഷി പറഞ്ഞു.

ജര്‍മ്മന്‍ പര്യടനത്തിനിടെ ഒരു ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖുറേഷി പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞത്.

ജവാന്മാരുടെ വീരമൃത്യു വെറുതെയാവില്ല; അക്രമികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി

modi-4യാവത്മാല്‍: പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും അവര്‍ ശിക്ഷ അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ യാവത്മാലില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആക്രമണം നടത്തിയവര്‍ക്കെതിരെ തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പുല്‍വാമയില്‍ ആക്രമണം നടത്തിയവരുടെ വിധി ഇന്ത്യന്‍ സൈന്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജവാന്മാരുടെ വീരമൃത്യു വെറുതെയാവില്ലെന്നും ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്നും മോദി പറഞ്ഞു.

ആഭ്യന്തര സുരക്ഷക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. തന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണോ എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു. പുല്‍വാമയിലെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന്‍ പാപ്പരത്വത്തിലാണെങ്കിലും തീവ്രവാദത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണെന്നും മോദി വ്യക്തമാക്കി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top