Flash News

സര്‍ജിക്കല്‍ അറ്റാക്കിന് മുമ്പ് ഫിനാഷ്യല്‍ അറ്റാക്ക്

February 17, 2019

2910327ന്യൂഡല്‍ഹി: പാകിസ്ഥാന് നല്‍കിയിരുന്ന ‘ഏറ്റവും ഹിതകരമായ രാജ്യം’ എന്ന പദവി പിന്‍വലിച്ചതിന് ശേഷം വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 200 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചാണ് ഇന്ത്യ പ്രതികാര നടപടി കൈക്കൊണ്ടിരിക്കുന്നത്. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സാമ്പത്തികമായി ബുദ്ധിമുട്ടിലായിരിക്കുന്ന പാകിസ്ഥാന് ‘ഏറ്റവും ഹിതകരമായ രാജ്യം’ എന്ന പദവി പിന്‍വലിക്കുന്നത് വലിയ ആഘാതമേല്‍പ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കൂകൂട്ടുന്നു. ഇതിനോട് അനുബന്ധിച്ചാണ് 200 ശതമാനം തീരുവയും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഈ നീക്കം ഏറെക്കുറെ സൂചനാത്മകമാണ്. കാരണം ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷത്തില്‍ 2 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരം മാത്രമേ നടക്കുന്നുള്ളൂ. കോട്ടണ്‍, ഡൈ, കെമിക്കല്‍സ്, പച്ചക്കറികള്‍, ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയവയാണ് പാകിസ്ഥാനിലേക്ക് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. പഴങ്ങളും സിമെന്റും ലെഥറും കെമിക്കല്‍സും സുഗന്ധവ്യജ്ഞനങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍ വിവേചനം ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു രാജ്യം മറ്റേ രാജ്യത്തിന് നല്‍കുന്ന പദവിയാണ് ‘ഏറ്റവും ഹിതകരമായ രാജ്യം’ അഥവാ മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍. 1996 ലാണ് പാകിസ്ഥാന് ഇന്ത്യ ഈ പദവി നല്‍കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഈ പദവി ഇന്ത്യയ്ക്ക് നല്‍കിയിട്ടുമില്ല.

അതേസമയം ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഗോള തലത്തില്‍ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുകയാണ്. ചൈനയുടെ എതിര്‍പ്പുണ്ടെങ്കിലും ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന തങ്ങളുടെ ആവശ്യത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ന്യൂഡല്‍ഹി വീണ്ടും തേടിയിട്ടുണ്ട്. എല്ലാ ഭീകരവാദ ഗ്രൂപ്പുകള്‍ക്കും സാമ്പത്തിക സഹായവും അഭയസ്ഥാനവും നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും ആവശ്യപ്പെട്ടു.

തീവ്രവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാകുന്നതിന് തടയിടാന്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സില്‍ പാകിസ്ഥാന്‍ ഇപ്പോഴും ഗ്രേ ലിസ്റ്റിലാണ്. അതിന് പകരം പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, യൂറോപ്യന്‍ യൂണ്യന്‍ എന്നിവ പാകിസ്ഥാനെ തരംതാഴ്ത്തും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top