Flash News

നന്ദിയറിയിച്ച് മുഖ്യമന്ത്രി; ദുബായ് ഭരണാധികാരി കേരളം സന്ദർശിക്കും

February 17, 2019

Sheikh-Mohammed-with-Chief-Minister-Pinarayi-vijayan_710x400xtദുബായ്: ദുബായ് ഭരണാധികാരി ഷെയ്‍ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരില്‍ കണ്ട് നന്ദി പറഞ്ഞു. പ്രളയ സമയത്ത് കേരളത്തിന്‍റെ ഒപ്പം നിന്നതിന് ദുബായ് ഭരണാധികാരിയോട് നന്ദി അറിയിച്ച പിണറായി ഷെയ്‍ഖ് മുഹമ്മദിനെ കേരളത്തിലേക്ക് വരാൻ ക്ഷണിയ്ക്കുകയും ചെയ്തു.

യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‍ഖ് മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കൊട്ടാരത്തില്‍ സന്ദര്‍ശിച്ചാണ് പിണറായി വിജയന്‍ നന്ദി രേഖപ്പെടുത്തിയത് . കേരളത്തിലേക്ക് വരാനുള്ള ക്ഷണം ഷെയ്‍ഖ് മുഹമ്മദ്‌ സ്വീകരിച്ചതായി ദുബായില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രവാസികളെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.

ലോകമെങ്ങുമുള്ള പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന മുഴുവന്‍ സമയ കോള്‍സെന്‍ററും വെബ്‌സൈറ്റും ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്‍ററില്‍ ലോകത്തെവിടെ നിന്നും സൗജന്യമായി പരാതികള്‍ നല്‍കാം. ഇതിന്മേല്‍ ഉടനടി നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുബൈയില്‍ മലയാളികള്‍ക്കായി സാംസ്‌കാരിക സംഘടന; അനുമതി തേടിയെന്ന് പിണറായി വിജയന്‍

pinara-1ദുബൈ: ദുബൈയില്‍ മലയാളികള്‍ക്കായി സാംസ്‌കാരിക സംഘടന രൂപീകരിക്കാന്‍ അനുമതി തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുള്‍ കരീം അല്‍ ജൂല്‍ഫാറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാംസ്‌കാരിക സംഘടനയ്ക്ക് വാക്കാലുള്ള അനുമതി ദുബൈ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ നല്‍കി. അബുദാബിയിലെ കേരള സോഷ്യല്‍ സെന്റര്‍ സോണ്‍ പോലുള്ള നിലയമാണ് ഉദ്ദേശിക്കുന്നത്. പ്രവാസി മലയാളികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഒരു കേന്ദ്രമായി മാറ്റാനാണ് തീരുമാനമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദുബൈയില്‍ മലയാളികള്‍ക്ക് ഒരു സാംസ്‌കാരിക സംഘടന രൂപീകരിക്കാന്‍ അധികൃതരുടെ അനുമതി തേടി. ദുബൈ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുള്‍ കരീം അല്‍ ജൂല്‍ഫാറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. വാക്കാല്‍ അതിനുള്ള അനുമതി അദ്ദേഹം നല്‍കി. അബുദാബിയിലെ കേരള സോഷ്യല്‍ സെന്റര്‍ സോണ്‍ പോലുള്ള ഒരു നിലയമാണ് ഉദ്ദേശിക്കുന്നത്. പ്രവാസി മലയാളികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഒരു കേന്ദ്രമായി ഉദ്ദേശിക്കുന്ന ഇത് ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കാനാകുമെന്നാണ് പ്രതീക്ഷ.

ദുബൈയില്‍ നടന്ന ലോക കേരള സഭയുടെ മിഡില്‍ ഈസ്റ്റ് മേഖലാ സമാപന സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സമ്മേളനം വന്‍ വിജയമായിരുന്നു. പ്രവാസികളുടെ ക്ഷേമത്തിനുതകുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്നുവന്നു. ലോക കേരളസഭയുടെ ഏഴ് സ്റ്റാന്റിംഗ് കമ്മിറ്റികള്‍ തയ്യാറാക്കിയ നിര്‍ദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് നിര്‍ദേശങ്ങളാണ് ചര്‍ച്ച ചെയ്തത്. സമ്മേളനത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ മിക്കവയും നടപ്പാക്കാന്‍ കഴിയുന്നവയാണ്. സര്‍ക്കാര്‍ ഗൗരവമായാണ് ഈ നിര്‍ദ്ദേശങ്ങളെ കാണുന്നത്.

ഹര്‍ത്താലിനെതിരെ ലോകകേരള സഭായോഗത്തില്‍ ശക്തമായി പ്രതികരിച്ച് യൂസഫലി

ദുബൈ: ഹര്‍ത്താലിനെതിരെ എം.എ യൂസഫലി ലോകകേരള സഭായോഗത്തില്‍ ശക്തമായി പ്രതികരിച്ചു. ഒരു കല്ലേറില്‍ വണ്ടിക്കു കേടുപാടു പറ്റിയാല്‍ സാമ്പത്തിക നഷ്ടം. ജീവഹാനിയുടെ സാധ്യത വേറെ. ലോകത്ത് വേറെ ഒരിടത്തും കേരളത്തിലെ പോലെ ഹര്‍ത്താലില്ലെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍ ഇറങ്ങി വീട്ടിലേക്കു പോകുമ്പോഴായിരിക്കും ചിലപ്പോള്‍ ഹര്‍ത്താല്‍.

കേരളത്തില്‍ എല്ലാം പൂട്ടുകയാണ്. രാഷ്ട്രീയക്കാരെല്ലാം ഒന്നിച്ച് ഇതിനെതിരേ തീരുമാനമെടുക്കണം. ഏകജാലക സംവിധാനം എന്നു നമ്മള്‍ പറയുന്നുണ്ടെങ്കിലും ശരിയായിട്ടില്ല. ഭാവി തലമുറയ്ക്കു ജോലി നല്‍കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കണം. ലോക കേരള സഭ ആ വെല്ലുവിളി ഏറ്റെടുക്കണം. ഇല്ലെങ്കില്‍ ഈ സഭ കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യമുയരുമെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top