Flash News

നീയും ഞാനും (കവിത)

February 18, 2019 , ജോസ് വല്ലേരിയാന്‍ കോയിവിള

Neeyum njanum banner-1നീയും ഞാനും
നമ്മുടെ സ്വപ്നങ്ങളും
ഒരിക്കല്‍ മനസ്സില്‍
നിറഞ്ഞു നിന്നിരുന്ന
നിറയെ സുന്ദരമായ
വര്‍ണ്ണചിത്രങ്ങള്‍
പോലെയായിരുന്നു ….

എന്നോ എന്റെ മനസിലെ
ആ വര്‍ണ്ണചിത്രത്തില്‍
കറുപ്പിന്റെ പേനയില്‍
ആദ്യാക്ഷരങ്ങളെഴുതി നീ
എന്നെ കൂട്ടാതെ ഞാന്‍
പോകും വഴിക്കെതിരായി
കടന്നു പോയി ..

ഇന്ന് നീ പോയ വഴികളില്‍
ഇരുട്ടിന്റെ കറുത്ത നിറമുള്ള
അന്ധകാരം മാത്രമാണുള്ളത്
നീയെനിക്കു സമ്മാനിച്ച
ആ കറുപ്പാണ് ഇന്നെനിക്കു
നിന്റെ ഓര്‍മകളില്‍ നിന്നുള്ള രക്ഷ …

എങ്കിലും ആ കറുപ്പിനുള്ളില്‍
ഒരു ക്ലാവുപിടിച്ച ഓര്‍മപോലെ
നിന്റെ ഉള്ളിലെ വെളുപ്പ്
ഞാന്‍ കാണുന്നു ….
പക്ഷെ കറുപ്പ് കട്ടപിടിച്ച
നിന്റെ ഓര്‍മകളില്‍
എത്ര നിറം നല്‍കിയാലും
അന്നത്തെ പോലെ
പൂര്‍ണ്ണശോഭയില്‍
നിന്നിലേക്കെത്തുവാന്‍
സാധിക്കുന്നില്ലെനിക്കിന്നു ….

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top