Flash News

ബെയ്ങ്കന്‍ കാ ബര്‍ത്ത (വഴുതനങ്ങ ബര്‍ത്ത) പഞ്ചാബി സ്റ്റൈല്‍

February 18, 2019

baingan-bharta

SERVES: 8
PREPARATION TIME: 10 മിനിറ്റ്
COOKING TIME: 20 മിനിറ്റ്

ചേരുവകള്‍:

• വഴുതനങ്ങ – 1 കിലോ
• വലിയ ഉള്ളി – 3
• മുളക് പൊടി – 1 ടീസ്പൂണ്‍
• മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
• തക്കാളി – 1
• മാങ്ങാ പൊടി – 1 ടീസ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്
• എണ്ണ – 100 മില്ലി

തയ്യാറാക്കുന്ന വിധം:

– വഴുതനങ്ങ തീയില്‍ കാണിച്ചു വേവിച്ചു അതിന്റെ തൊലി കളഞ്ഞു എടുക്കുക.
– ഉള്ളി അരിയുക.
– തക്കാളി നീളത്തില്‍ മുറിച്ചു വയ്ക്കുക.
– ഒരു പാനില്‍ എണ്ണ ചൂടാക്കുക.
– ഉള്ളി ചേര്‍ക്കുക.
– മുളക് പൊടി, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വറുക്കുക.
– തക്കാളി കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.
– ഉപ്പ് ചേര്‍ക്കുക.
– വഴുതനങ്ങ ചേര്‍ത്ത് ഇളക്കുക.
– മാങ്ങാ പൊടി കൂടി ചേര്‍ത്ത് വറുത്തു എടുക്കുക.

വഴുതനങ്ങ ബര്‍ത്ത തയ്യാര്‍….

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top