Flash News

മാര്‍ത്തോമാ യുവജന സഖ്യം ഭദ്രാസന കോണ്‍ഫറന്‍സിന്റെ റാഫിള്‍ കിക്കോഫ് നടത്തി

February 19, 2019 , സുമോദ് ജേക്കബ്

A22I5039ഫിലാഡല്‍ഫിയ: മാര്‍ത്തോമാ ഡയോസിഷന്‍ യുവജന സഖ്യം കോണ്‍ഫറന്‍സിന്റെ റാഫിള്‍ കിക്കോഫ് കര്‍മ്മം ഫെബ്രുവരി 17 ഞായറാഴ്ച ആരാധനക്ക് ശേഷം, ക്രിസ്‌റ്റോസ് ഇടവകയില്‍ വെച്ച് റവ. അനീഷ് തോമസ് തോമസിന്റെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു. സൗത്ത് ഈസ്റ്റ് റീജിയണല്‍ യൂത്ത് ചാപ്ലിനും, പ്രിന്‍സ്റ്റണ്‍ തീയോളോജിക്കല്‍ വിദ്യാര്‍ത്ഥിയുമായ റവ.പ്രിന്‍സ് വര്‍ഗീസ് ഫിലാഡല്‍ഫിയായിലെ പ്രമുഖ നഴ്‌സിംഗ് സ്‌ക്കൂള്‍ ആയ AVENIR RN-NCLEX ACADEMY ഉടമ JOHNCY JOSEPH, BSN, MBA, DHA ന് ആദ്യ ടിക്കറ്റ് നല്‍കികൊണ്ട് നിര്‍വഹിച്ചു. ഇതര രാജ്യങ്ങളില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെ അമേരിക്കയില്‍ നഴ്‌സിംഗ് ലൈസന്‍സ് നേടുവാന്‍ പരിശീലനം നല്‍കുന്ന സ്ഥാപനമായ AVENIR ACADEMY 20-ാമത് ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫെറെന്‍സിന്റെ മുഖ്യ സ്‌പോണ്‍സറില്‍ ഒരാളാണ്.

A22I5040ഒന്നാം സമ്മാനം ഇന്ത്യയിലേക്കും, തിരികയും ടാക്‌സ് ഉള്‍പ്പെടെയുള്ള രണ്ടു വിമാന ടിക്കറ്റുകളാണ്. ഫിലാഡല്‍ഫിയയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സി ആയ ഗ്ലോബല്‍ ട്രാവെല്‍സ് ആണ് റാഫിളിന്റെ മുഖ്യ സ്‌പോണ്‍സര്‍. ശ്രീ.റെജി ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ട്രാവെല്‍ ഇന്ത്യന്‍ സമൂഹത്തിന് മികച്ച സേവനം നല്‍കുന്ന സ്ഥാപനമാണ്. റാഫിളിന്റെ രണ്ടാം സ്ഥാനമായി ഐഫോണ്‍ X ഉം, മൂന്നാം സമ്മാനം 500 ഡോളറും ആണ്. റാഫിളിന്റെ നറുക്കെടുപ്പ് ഒക്ടോബര്‍ മാസം 5-ാം തീയതി ബുഷ്‌കില്‍ ഇന്‍ റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

ഫിലാഡല്‍ഫിയ ക്രിസോസ്റ്റ്  ഇടവക നേതൃത്വം വഹിക്കുന്ന 20-ാമത് വടക്കേ അമേരിക്ക ആന്‍ഡ് യൂറോപ്പ് ഭദ്രാസന കോണ്‍ഫെറന്‍സില്‍ ഭദ്രാസന ബിഷപ്പ് റൈറ്റ്. റെവ.ഐസക് മാര്‍ ഫിലിക്‌സിനോസ്, പ്രമുഖ വേദ പണ്ഡിതനും, കോട്ടയം, മാര്‍ത്തോമാ തീയോളോജിക്കല്‍ സെമിനാരി അദ്ധ്യാപകനും, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ.ഡോ.ജോസഫ് ഡാനിയേല്‍, ദൈവ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മികച്ച വാക്മിയും, ചിക്കാഗോ മാര്‍ത്തോമാ വികാരി റവ.ഷിബു വര്‍ഗീസ്, യുവജനങ്ങളുടെയും, കുട്ടികളുടെയും സെക്ഷന്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ യൂത്ത് ചാപ്ലിനും, പ്രിന്‍സ്റ്റണ്‍ തിയോളജിക്കല്‍ വിദ്യാര്‍ത്ഥിയുമായ റവ.പ്രിന്‍സ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.  “Be the light, walk in the light”  എന്നതാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം.

ഒക്ടോബര്‍ 4-6 തീയതികളില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ എല്ലാ വിവരങ്ങളും മാര്‍ച്ച് 1-ാം തീയതി മുതല്‍ www.ysconference2019.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top