Flash News

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് വീണ്ടും വെള്ളിത്തിരയിലേക്ക്

February 19, 2019

Jagathy1കൊച്ചി: അങ്ങനെ ആ വാർത്ത എത്തുന്നു. മലയാളികൾ കാത്തിരുന്ന വാർത്ത. അവരുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങിവരുന്നുവെന്ന സന്തോഷവാർത്തയാണത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗതി ശ്രീകുമാറിന്‍റെ മകൻ രാജ്കുമാർ തന്നെയാണ് ഈ ശുഭവാർത്ത അറിയിച്ചത്. അങ്ങനെ ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് വിരാമം ആവുകയാണ്.

എന്നാൽ ജഗതിയുടെ രണ്ടാം വരവ് സിനിമയിലൂടെയല്ല. ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്‍റെ പരസ്യ ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാർ വീണ്ടും ക്യാമറയ്ക്ക് മുമ്പിൽ എത്തുക. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്‍റർടെയ്ൻമെന്‍റ്സ് കമ്പനിയാണ് പരസ്യചിത്രം നിർമ്മിക്കുന്നത്. ഇതിനു ശേഷം അടുത്തവർഷം സിനിമയിലും ജഗതി ശ്രീകുമാർ അഭിനയിക്കുമെന്ന് രാജ്കുമാർ പറഞ്ഞു.

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി ശ്രീകുമാർ വീണ്ടും അഭിനയിക്കാൻ എത്തുന്നതെന്നും മകൻ പറഞ്ഞു.

jagathi-sreekumar

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top