Flash News

കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്

February 20, 2019

peetha1കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ മൊഴി പുറത്ത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും കഞ്ചാവു ലഹരിയിലാണ് ഇരുവരേയും ആക്രമിച്ചതെന്നും മുഖ്യപ്രതി പീതാംബരന്‍ പോലീസിനോട് പറഞ്ഞു.

തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപനത്തിന് കാരണമായി. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. അപമാനം സഹിക്കാന്‍ കഴിയാത്തതുമൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പീതാംബരന്റെ മൊഴിയില്‍ പറയുന്നു.

തിങ്കളാഴ്ച രാത്രിയാണ് പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പീതാംബരനെ കൂടാതെ കസ്റ്റഡിയിലുള്ള മറ്റ് ആറുപേരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയ ശേഷമാകും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക.

കേസില്‍ ബന്ധമുണ്ടെന്ന് കണ്ടതോടെ പീതാംബരനെ സി.പി.ഐ.എം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടിക്ക് ഈ കൊലപാതകത്തെക്കുറിച്ച് ഒരറിവുമില്ലെന്നും പ്രാദേശികമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാര്‍ട്ടി നേതൃത്വം അറിയിക്കുന്നത്.

kasargod-arrest_710x400xtപീതാംബരന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും ഇയാള്‍ പ്രതിയാണ്. മുരിയനം മഹേഷിനെ വെട്ടിയ കേസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

പ്രതികളുടെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല, മൊഴികള്‍ ഒരു പോലെ ആവര്‍ത്തിക്കുന്നതാണ് കാരണം. പൊലീസിനെ വഴി തെറ്റിക്കാനുളള പ്രതികളുടെ ശ്രമമാണെന്നാണ് പൊലീസ് നിഗമനം.

പീതാംബരനെ ആക്രമിച്ചെന്ന കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുൾപ്പടെയുള്ളവരെ ക്യാംപസിൽ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് – സിപിഎം പ്രവർ‍ത്തകർ തമ്മിൽ സംഘർഷവും നിലനിന്നിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന് പരിക്കേറ്റിരുന്നു. ഈ വൈരാ
ഗ്യമാണ് കൊലപാതകത്തിലേക്ക നയിച്ചത്. കണ്ണൂർ സംഘത്തിന് ക്വട്ടേഷൻ നൽകിയതായും പൊലീസ് സംശയിക്കുന്നു.

പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ഒപ്പം പീതാംബരനെ കൊലപാതകം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതകത്തിലെ ആദ്യ അറസ്റ്റാണ് പീതാബരന്റേത്. കൊലപാതകത്തിന് പ്രേരണ നല്‍കിയത് പീതാംബരനാണെന്ന് എസ്പി പറഞ്ഞു. കസ്റ്റഡിയിലുള്ള മറ്റ് ആറുപേരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരുടെ അറസ്റ്റും ഇന്നുണ്ടായേക്കും.

കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ പീതാംബരനെ തിങ്കളാഴ്ച രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിന് ശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് മോശം പേരു വരാതിരിക്കാന്‍ പാര്‍ട്ടി കൈയ്യൊഴിഞ്ഞതാണെന്ന് പീതാംബരന്റെ കുടുംബം

newsrupt_2019-02_7288fa17-d2df-48d1-9700-1bcfc46c83f7_peethambarകാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന സിപിഐഎം വാദം തള്ളി അറസ്റ്റിലായ പീതാംബരന്റെ കുടുംബം. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്നയാളാണ് പീതാംബരന്‍. പാര്‍ട്ടി പറയാതെ കൊലപാതകം ചെയ്യില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി നിലകൊണ്ടിട്ട് ഇപ്പോള്‍ പാര്‍ട്ടി പുറത്താക്കിയെന്നും പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും പറഞ്ഞു.

മുന്‍പ് അക്രമങ്ങളില്‍ പങ്കാളിയായിരിക്കുന്നതും പാര്‍ട്ടിക്ക് വേണ്ടിയാണ്. പീതാംബരന് വ്യക്തിപരമായി വൈരാഗ്യമില്ല. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് മോശം പേരു വരാതിരിക്കാന്‍ വേണ്ടി പാര്‍ട്ടി കൈയ്യൊഴിയുകയാണെന്ന് ഭാര്യ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top