Flash News

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം

February 20, 2019

ponkalaതിരുവനന്തപുരം: മംഗളമംഗല്യയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ലക്ഷത്തില്‍പരം സ്ത്രീകള്‍ പൊങ്കാലയര്‍പ്പണത്തിന് എത്തി. രാവിലെ 10.15 ഓടെ മേല്‍ശാന്തി എന്‍. വിഷ്ണു നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നിട്ടുണ്ട്.ലക്ഷത്തില്‍ പരം സ്ത്രീകളാണ് പൊങ്കാല സമര്‍പ്പണത്തിനായി എത്തി ചേര്‍ന്നിരിക്കുന്നത്.

ഉച്ചയ്ക്ക് 2.15 നാണ് നൈവേദ്യം. ഭക്തിപൂര്‍വം ഒരുക്കിയ വിഭവങ്ങളിന്മേല്‍ പുണ്യാഹമായി ആറ്റുകാലമ്മയുടെ അനുഗ്രഹം ഭക്തര്‍ നേടും. ദേവീസവിധത്തില്‍ സ്വയം പൊങ്കാലയായി എരിഞ്ഞ, തിളച്ചുതൂവിയ മനസ്സുകള്‍ക്ക് ഇനി നിര്‍വൃതിയോടെ മടങ്ങാം. അടുത്തയാണ്ടിനും ഈ തിരുമുറ്റത്തൊരു പൊങ്കാലയ്ക്കായി മടങ്ങിവരാനുള്ള സൗഭാഗ്യം പ്രാര്‍ഥിച്ചുകൊണ്ടാണ് ഓരോ ഭക്തരുടേയും മടക്കം.

രാത്രി ഏഴിന് കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍ക്കുത്ത് ആരംഭിക്കും. തുടര്‍ന്നു വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും കുത്തിയോട്ടക്കാരുടെയും അകമ്പടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവിയെ എഴുന്നള്ളിക്കും. നാളെ രാത്രി 9.15 ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം രാത്രി 12.15 ന് കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top