Flash News

എറണാകുളം നഗരത്തിൽ വന്‍ അഗ്നിബാധ; ആളപായമില്ല

February 20, 2019

fa_0കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം വൻ അഗ്‌നിബാധ. സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തുള്ള പ്രമുഖ ചെരുപ്പ് നിര്‍മ്മാതാക്കളായ പാരഗണിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഞ്ചു നിലകളിലുള്ള ഗോഡൗണിനാണ് തീപിടിച്ചത്.

തീ പിടുത്തത്തെ തുടര്‍ന്ന് ചെരുപ്പുകളും അസംസ്‌കൃത വസ്തുക്കളും മറ്റും കത്തി അന്തരീക്ഷത്തിലേക്ക് കറുത്ത കട്ടിപ്പുക വമിക്കുകയാണ്. മൂന്ന് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ തീ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ്. സമീപത്തുള്ള കെട്ടിടത്തില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് അഗ്‌നിശമന സേനയുടെ പ്രവര്‍ത്തനം. അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീപടരാതെ നോക്കുകയാണവർ. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ അപകട സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top