Flash News

റിയാലിറ്റി സ്റ്റാര്‍ സീന്‍ മില്ലികന്‍ (29) അന്തരിച്ചു

February 20, 2019 , പി.പി. ചെറിയാന്‍

starഹൂസ്റ്റണ്‍: റ്റി.എല്‍.സി. ടെലിവിഷന്‍ ചാനല്‍ റിയാലിറ്റി സ്റ്റാര്‍ സിന്‍ മില്ലികന്‍ (29) അന്തരിച്ചു.

ഹൂസ്റ്റണ്‍ ആശുപത്രിയില്‍ ഇന്‍ഫക്ഷന്‍ ചികിത്സയിലിരിക്കെ ക്കെ ഫെബ്രുവരി 17 നാണ് അന്ത്യം സംഭവിച്ചതെന്ന് പിതാവ് മാറ്റ് സ്ഥിരീകരിച്ചു. ഞായറാഴ്ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പെട്ടെന്ന് ശ്വാസ തടസ്സം നേരിടുകയും ഹൃദയമിടിപ്പ് നില്‍ക്കുകയും ചെയ്തു. സി.പി.ആര്‍ നല്‍കി ജീവന്‍ രക്ഷിക്കാനുള്ള ശ്രമവും വിഫലമായി.

2016 ല്‍ ആദ്യമായി ‘മൈ ഗുഡ് ലൈഫ്’ ഷോയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സീനിന്റെ ശരീരഭാരം 900 പൗണ്ടായിരുന്നു. പിന്നീട് വെയ്റ്റ് ലോസ് ശസ്ത്രക്രിയക്ക് വിധേയമായതായി മാതാവ് റിനെ പറഞ്ഞിരുന്നു. ശസ്ത്രക്രിയക്കുശേഷം 400 പൗണ്ട് തൂക്കം കുറഞ്ഞുവെങ്കിലും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാനായില്ല.

പത്താം വയസ്സില്‍ സീനിന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതും, 2017 ല്‍ മതാവിന്റെ മരണവും ജീവിതത്തെ തളര്‍ത്തിയിരുന്നു. സീനിന്റെ മരണത്തില്‍ ടി.എല്‍.സി. ടെലിവിഷന്‍ പ്രവര്‍ത്തകര്‍ ദുഃഖം രേഖപ്പെടുത്തി.

star2 star5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top